തിരുവനന്തപുരം: രാജീവ് ചന്ദ്രശേഖർ ബി.ജെ.പി ഐഡിയോളജിയുള്ള ആളാണെന്ന് കരുതുന്നില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷനായി രാജീവ് ചന്ദ്രശേഖറെത്തുന്നതിനെ കുറിച്ചുള്ള മാദ്ധ്യമങ്ങളുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. അവർ ഇഷ്ടമുള്ളയാളുകളെ പ്രസിഡന്റാക്കട്ടെ, അതിൽ നമുക്കെന്താണ് പ്രശ്നം. ഞങ്ങൾ മറ്റു പാർട്ടികളുടെ ആഭ്യന്തരകാര്യത്തിൽ ഇടപെടാറില്ല. വ്യക്തികളോടല്ലല്ലോ, ബി.ജെ.പി ഐഡിയോളജിയോടല്ലേ ഞങ്ങൾ പോരാടുന്നത്. സുരേന്ദ്രനോടും വ്യക്തിയെന്ന നിലയിൽ ഫൈറ്റ് ചെയ്തിട്ടില്ല. സുരേന്ദ്രൻ വിശ്വസിക്കുന്ന ഐഡിയോളജിയോടാണ് പോരാടിയതെന്നും അദ്ദേഹം വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |