'ക്രൈസ്തവ സമുദായത്തെ തകർക്കാൻ ശ്രമം'
കോഴിക്കോട്: സംസ്ഥാന സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി താമരശ്ശേരി രൂപത. വിവിധ വിഷയങ്ങളിൽ സർക്കാരിന്റെ നിലപാടുകളോടുള്ള വിയോജിപ്പ് വ്യക്തമാക്കിക്കൊണ്ടുളള ഇടയലേഖനം രൂപത പുറത്തിറക്കി. ക്രൈസ്തവ സമുദായത്തിന്റെ അവകാശങ്ങളും കർഷകരുടെ ആനുകൂല്യങ്ങളും സർക്കാർ നിഷേധിക്കുന്നതായാണ് കുറ്റപ്പെടുത്തൽ.
2023-ൽ ക്രൈസ്തവ സമൂഹത്തിന്റെ പിന്നാക്കാവസ്ഥ പഠിക്കാനായി സർക്കാർ നിയോഗിച്ച ജെ.ബി കോശി കമ്മിഷൻ റിപ്പോർട്ടിന്റെ ഉള്ളടക്കം പരസ്യമാക്കാത്തതിൽ പ്രത്യേക താത്പര്യമുണ്ടെന്നും വിമർശനമുണ്ട്. ന്യൂനപക്ഷ സ്കോളർഷിപ്പുകളിൽ സമുദായത്തോട് അനീതിയുണ്ട്. കിട്ടേണ്ടവർക്ക് ഇത് കൃത്യമായി കിട്ടുന്നില്ല. . വന്യജീവി ആക്രമണങ്ങളെ സർക്കാർ ശാസ്ത്രീയമായി പരിഹരിക്കുന്നില്ല.. എയ്ഡഡ് നിയമനങ്ങൾ അട്ടിമറിക്കുന്ന്നു.. ഏപ്രിൽ അഞ്ചിന് കോഴിക്കോട് മുതലക്കുളത്ത് ക്രൈസ്തവ സമുദായ അവകാശ പ്രഖ്യാപന റാലി നടത്തും.
ഏകപക്ഷീയമെന്ന്
താമരശ്ശേരി രൂപതയുടെ ഇടയലേഖനം ഏകപക്ഷീയമെന്ന് വനം മന്ത്രി എ.കെ ശശീന്ദ്രൻ മാദ്ധ്യമങ്ങളോട് പറഞ്ഞു. ഏത് സംഘടനയ്ക്കും വ്യക്തികൾക്കും സർക്കാരിനെ വിലയിരുത്തുകയും വിമർശിക്കുകയും ചെയ്യാം. മലയോര മേഖലയിലെ ജനങ്ങൾ അനുഭവിക്കുന്ന ദുരിതത്തെക്കുറിച്ചാണ് പറഞ്ഞിരിക്കുന്നത്. അത് ഒരളവോളം ശരിയാണ്. എന്നാൽ അതിൽ ഒരു ഏകപക്ഷീയതയുണ്ട് പരിഹാര നിർദ്ദേശങ്ങളുടെ ഭാഗത്തു വരുമ്പോൾ കേന്ദ്ര നിയമങ്ങളെക്കുറിച്ചും അത് മാറ്റിയെടുക്കാൻ വേണ്ട ശ്രമങ്ങളെക്കുറിച്ചും ഇടയലേഖനം മൗനം പാലിച്ചതായും മന്ത്രി പറഞ്ഞു..
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |