കയ്പമംഗലം: ചെന്ത്രാപ്പിന്നി സർവീസ് സഹകരണ ബാങ്കിന്റെ ആഭിമുഖ്യത്തിൽ സഹകരണ സംഘങ്ങളിലെ അംഗങ്ങൾക്കുള്ള ചികിത്സാ സഹായ പദ്ധതിയായ അംഗത്വ സമാശ്വാസ നിധി വിതരണം നാട്ടിക ഫർക്കാ സഹകരണ റൂറൽ ബാങ്ക് പ്രസിഡന്റ് അഡ്വ.വി.കെ.ജ്യോതിപ്രകാശ് നിർവഹിച്ചു. സംഘം മുഖേന നൽകിയ അപേക്ഷകരിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട പത്തംഗങ്ങൾക്കുള്ള തുക 2,20,000 രൂപയാണ് വിതരണം ചെയ്തത്. ബാങ്ക് പ്രസിഡന്റ് എം.വി.ഹരിലാൽ അദ്ധ്യക്ഷനായി. എടത്തിരുത്തി പഞ്ചായത്ത് പ്രസിഡന്റ് ടി.കെ.ചന്ദ്രബാബു, ബാങ്ക് വൈസ് പ്രസിഡന്റ് എം.എം.ഗിരീന്ദ്രബാബു, സെക്രട്ടറി എം.എസ്.പ്രമീള എന്നിവർ സംസാരിച്ചു. 2021ൽ ആരംഭിച്ച പദ്ധതിയിൽ ചെന്ത്രാപ്പിന്നി സർവീസ് സഹകരണ ബാങ്ക് മുഖേന ഇതുവരെയായി 84 പേർക്ക് 18 ലക്ഷമാണ് വിതരണം ചെയ്തത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |