ബംഗളൂരു: ആഗോള തലത്തിൽ തൊഴിലാളികളെ വെട്ടിക്കുറയ്ക്കുന്നതിന്റെ ഭാഗമായി 180 പേരെ പിരിച്ചുവിട്ട് ബംഗളൂരുവിലെ അമേരിക്കൻ എയർക്രാഫ്റ്റ് നിർമാണ കമ്പിനിയായ ബോയിംഗ്. തൊഴിലാളികളിൽ 10 ശതമാനത്തോളം വെട്ടിക്കുറയ്ക്കുമെന്ന് കഴിഞ്ഞ വർഷം കമ്പനി പ്രഖ്യാപിച്ചിരുന്നു. ഇന്ത്യയിൽ ബോയിങിന് ഏകദേശം 7000 ജീവനക്കാരാണുള്ളത്. 2024 ഡസംബറിൽ ബോയിങ് ഇന്ത്യ ടെക്‌നോളജി സെന്ററിലെ(ബി.ഐ.ഇ.റ്റി.സി) 180 പേരെ പിരിച്ചു വിട്ടുവെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ കമ്പനി ഇത് ഔദ്യോഗികമായി അറിയിച്ചിട്ടില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |