തിരുവനന്തപുരം: കേരളത്തിലെ പൊതുവിദ്യാലയങ്ങളുടെ അക്കാഡമിക കലണ്ടർ സമഗ്രപഠനവുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാർ നിയോഗിച്ച വിദഗ്ദ്ധസമിതി അംഗങ്ങൾ സംസ്ഥാനത്തെ വിദ്യാർത്ഥി സംഘടനാ പ്രതിനിധികളിൽ നിന്ന് അഭിപ്രായം രൂപീകരണം നടത്തുന്നു. ഏപ്രിൽ 2ന് രാവിലെ 10.30ന് പൂജപ്പുരയിലെ സംസ്ഥാന വിദ്യാഭ്യാസ ഗവേഷണ പരിശീലന സമിതി ഓഫീസിൽവച്ചാണ് കൂടിക്കാഴ്ച. വിദ്യാർത്ഥി സംഘടനകളിലെ ഓരോ പ്രതിനിധികൾക്ക് നേരിട്ടോ അല്ലെങ്കിൽ സംഘടനയുടെ അഭിപ്രായം scertkerala@gmail.com എന്ന ഇമെയിൽ വിലാസത്തിലൂടെയോ രേഖപ്പെടുത്താം. നിലവിലെ സ്‌കൂൾ പ്രവൃത്തി ദിവസങ്ങളെ സംബന്ധിക്കുന്ന അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുന്നതിനുള്ള ചോദ്യാവലി www.scert.kerala.gov.in എന്ന എസ്.സി.ഇ.ആർ.ടി. വെബ്‌സൈറ്റിൽ ലഭ്യമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |