തിരുവനന്തപുരം: അതിവിദൂരമല്ലാത്ത ഭാവിയിൽ കേരളത്തിൽ എൻഡിഎയ്ക്ക് മുഖ്യമന്ത്രിയുണ്ടാകുമെന്ന് ബിജെപി നേതാവ് ശോഭ സുരേന്ദ്രൻ. നിങ്ങൾക്കും ഞങ്ങൾക്കും സന്തോഷിക്കാനുള്ള വക ഇനിയുണ്ടാകുമെന്നും ശോഭ സുരേന്ദ്രൻ കൂട്ടിച്ചേർത്തു. ബിജെപിയുടെ സംസ്ഥാന അദ്ധ്യക്ഷനായി രാജീവ് ചന്ദ്രശേഖറിനെ പ്രഖ്യാപിക്കുന്നതിന് മുന്നോടിയായി മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു ശോഭ സുരേന്ദ്രൻ.
'നാളിതുവരെയായി ഭാരതീയ ജനതപാർട്ടിയുടെ നേതൃത്വത്തിൽ നടന്നുകൊണ്ടിരിക്കുന്ന പ്രവർത്തനങ്ങളുടെ ഒരു തുടർച്ചയാണ് നമ്മൾ കാണാൻ പോകുന്നത്. അതിൽ കൂടുതൽ മേമ്പൊടിയുണ്ടാകും. ഒരു കമ്പനി നല്ല രീതിയിൽ പ്രവർത്തിപ്പിച്ച് വിജയിപ്പിക്കാൻ സാധിച്ചിട്ടുള്ള ഒരു ടെക്‌നോക്രാറ്റ്, അങ്ങനെ ഒരാൾ ഭാരതീയ ജനതാപാർട്ടിയുടെ അധികാര കേന്ദ്രത്തിലേക്ക് വരുന്ന സമയത്ത് ഒരു ഇരട്ടി മധുരമുണ്ടാകും. ഞങ്ങളുടെ പ്രസ്ഥാനത്തിന് അദ്ദേഹത്തിന്റെ ആ പവർ, പ്രവർത്തനത്തിന്റെ മികവ്, ഇതൊക്കെ ഉൾച്ചേർന്ന് പ്രസ്ഥാനം അതിശക്തമായി മുന്നോട്ടുപോകും.
നിങ്ങൾക്കും ഞങ്ങൾക്കും സന്തോഷിക്കാനുള്ള വകയുണ്ടാകും. ഭാരതീയ ജനതാപാർട്ടി നേതൃത്വം നൽകുന്ന എൻഡിഎയുടെ മുഖ്യമന്ത്രി അതിവിദൂരമല്ലാത്ത ഭാവിയിൽ കേരളത്തിലുണ്ടാകും. പ്രസിഡന്റ് ആരെന്ന് നോക്കിയിട്ടല്ല. ഇത് ഒറ്റക്കെട്ടായുള്ള പ്രവർത്തനമാണ്'- ശോഭ സുരേന്ദ്രൻ കൂട്ടിച്ചേർത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |