മലയിൻകീഴ്: മാധവകവിയുടെ സ്മരണയ്ക്കായി തിരുവിതാംകൂർ ദേവസ്വം ബോർഡ് ഏർപ്പെടുത്തിയ 'മാധവമുദ്ര' സാഹിത്യ പുരസ്കാരം നോവലിസ്റ്റ് എസ്.മഹാദേവൻതമ്പിക്ക്, ദേവസ്വം ബോർഡ് അംഗം അഡ്വ.എ.അജികുമാർ കൈമാറി. മലയിൻകീഴ് ശ്രീകൃഷ്ണസ്വാമി ക്ഷേത്രാങ്കണത്തിൽ നടന്ന യോഗത്തിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് ഡയറക്ടർ എസ്.ആർ.രാജീവ് അദ്ധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി ദേവസ്വം കമ്മിഷണർ ഒ.ജി.ബിജു സ്വാഗതം പറഞ്ഞു. മാധവകവി അനുസ്മരണം കെ.സുനിൽകുമാർ നിർവഹിച്ചു. പി.ആർ.ഒ അരുൺ.ജി.എസ്,ദേവസ്വം അസിസ്റ്റന്റ് കമ്മിഷണർ എസ്.അരുൺ,ക്ഷേത്രോപദേശക സമിതി പ്രസിഡന്റ് എൻ.അജിത്കുമാർ,സെക്രട്ടറി വി.വി.സുരേഷ് കുമാർ എന്നിവർ സംസാരിച്ചു. ദേവസ്വം ബോർഡ് 2017മുതലാണ് മലയിൻകീഴ് ശ്രീകൃഷ്ണസ്വാമിക്ഷേത്ര ആറാട്ട് മഹോത്സവത്തോടനുബന്ധിച്ച് 'മാധവമുദ്ര' പുരസ്കാരം നൽകുന്നത്. തിരുവിതാംകൂർ ദേവസ്വം ബോർഡ് നൽകുന്ന ഏക പുരസ്കാരമാണ് 'മാധവമുദ്ര'.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |