സ്കിൽ വികസന രംഗത്ത് രാജ്യത്ത് മുൻനിരയിൽ 2025 ലെ എൻ.ടി.ടി.എഫ് ഡിപ്ലോമ,പോസ്റ്റ് ഡിപ്ലോമ,പിജി പ്രോഗ്രാമുകൾ,സർട്ടിഫിക്കറ്റ് പ്രോഗ്രാമുകൾ എന്നിവയ്ക്ക് അപേക്ഷ ക്ഷണിച്ചു.ക്യാമ്പസ് പ്ലേസ്മെന്റ്,വ്യവസായ അധിഷ്ഠിത സിലബസ്,മികച്ച പരിശീലനം,ഇന്റർനാഷണൽ അക്രെഡിറ്റേഷൻ,വ്യവസായ സ്ഥാപനങ്ങളുമായുള്ള സൗഹൃദം,സ്കിൽ വികസനം മുതലായവ എൻ.ടി.ടി.എഫിന്റെ പ്രത്യേകതകളാണ്.10/ 12/ഐ.ടി.ഐ പൂർത്തിയാക്കിയവർക്ക് മൂന്ന് വർഷ ഡിപ്ലോമ പ്രോഗ്രാമുകളുണ്ട്.ടൂൾ എഞ്ചിനീയറിംഗ് & ഡിജിറ്റൽ മാനുഫാക്ച്ചറിങ്,മെക്കാട്രോണിക്‌സ് എഞ്ചിനീയറിംഗ് & സ്മാർട്ട് ഫാക്ടറി,ഇലക്ട്രോണിക്സ് & എംബെഡെഡ് സിസ്റ്റംസ്,ഇലെക്ട്രിക്കൽ & ഇലക്ട്രോണിക് സിസ്റ്റം,കമ്പ്യൂട്ടർ ടെക്നോളജി & ഐ.ടി ഇൻഫ്രാസ്ട്രക്ച്ചർ, ഇൻഫർമേഷൻ ടെക്നോളജി & ഡാറ്റ സയൻസ് എന്നിവയിൽ ഡിപ്ലോമ പ്രോഗ്രാമുകളുണ്ട്.
ഡിപ്ലോമ പൂർത്തിയാക്കിയവർക്ക് ടൂൾ ഡിസൈൻ,പവർ ഇലക്ട്രോണിക്സ്,എംബെഡഡ്ഡ് സിസ്റ്റംസ് & ഐ.ഒ.ടി, ഇൻഡസ്ട്രിയൽ ഓട്ടോമേഷൻ എന്നിവയിൽ ഒരുവര്ഷ പോസ്റ്റ് ഡിപ്ലോമ പ്രോഗ്രാമുണ്ട്. ബി.ടെക് പൂർത്തിയാക്കിയവർക്ക് ടൂൾ എഞ്ചിനീയറിംഗ്,പവർ ഡിസൈൻ & എഞ്ചിനീയറിംഗ് എന്നീ രണ്ടു വർഷ പി ജി പ്രോഗ്രാമുകളും,ടൂൾ ഡിസൈനിൽ ഒരു വര്ഷ പിജി പ്രോഗ്രാമുമുണ്ട്. 10/ 12/ഐ.ടി.ഐ പൂർത്തിയാക്കിയവർക്ക് കൺവെൻഷണൽ ആൻഡ് CNC മെഷിനിസ്റ്റിൽ സർട്ടിഫിക്കറ്റ് പ്രോഗ്രാമുമുണ്ട്.എല്ലാ കോഴ്സുകളും നാഷണൽ കൌൺസിൽ ഫോർ വൊക്കേഷണൽ എഡ്യൂക്കേഷൻ & ട്രെയിനിങ്ങിന്റെ അംഗീകാരമുള്ളതാണ്.കേരളത്തിൽ തലശ്ശേരിയിലും,കർണാടക,ആന്ധ്ര പ്രദേശ്,തമിഴ്നാട് സംസ്ഥാനങ്ങളിലും എൻ.ടി.ടി എഫിന് പഠന കേന്ദ്രങ്ങളുണ്ട്. അപേക്ഷ ഓൺലൈനായി സമർപ്പിക്കാം. പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിലാണ് പ്രവേശനം. www.nttftrg.com
ഷെഫീൽഡ് മെറിറ്റ് സ്കോളർഷിപ്
യുകെ യിലെ യൂണിവേഴ്സിറ്റി ഓഫ് ഷെഫീൽഡിൽ ഇന്റർനാഷണൽ യു ജി മെറിറ്റ് സ്കോളർഷിപ്പിന് അപേക്ഷിക്കാം. 60 ശതമാനം മാർക്കോടെ ബിരുദം പൂർത്തിയാക്കുന്ന ബിരുദ വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം. പ്രതിവർഷം 10000 പൗണ്ട് സ്കോളർഷിപ് ലഭിക്കും. ഏപ്രിൽ 22 വരെ അപേക്ഷിക്കാം. www.sheffield.ac.uk
ഫ്ളിപ് കാർട്ട് ഫൗണ്ടേഷൻ സ്കോളർഷിപ്
ഫ്ളിപ് കാർട്ട് ഫൗണ്ടേഷൻ 60 ശതമാനം മാർക്കോടെ പ്ലസ് ടു പൂർത്തിയാക്കിയ സ്വന്തമായി ചെറിയ ഗ്രോസറി ഷോപ് നടത്തുന്ന വിദ്യാർത്ഥികൾക്ക് സ്കോളർഷിപ് നല്കുന്നു. 50000 രൂപയാണ് സ്കോളർഷിപ്. ഏപ്രിൽ 16 വരെ അപേക്ഷിക്കാം. www.flipkart.com
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |