കൊച്ചി: Amazon.in ലെ വിൽപ്പനക്കാരുടെ വളർച്ച കൂടുതൽ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി 300 രൂപയിൽ താഴെ വിലയുള്ള 1.2 കോടിയിലധികം ഉത്പന്നങ്ങൾക്ക് കമ്പനി റഫറൽ ഫീസ് ഒഴിവാക്കി. ഓരോ ഉത്പന്നങ്ങൾക്കും വിൽപ്പനക്കാർ ആമസോണിന് നൽകുന്ന കമ്മീഷനാണ് റഫറൽ ഫീസ്. സീറോ റഫറൽ ഫീസ് 135-ലധികം ഉത്പന്ന വിഭാഗങ്ങൾക്ക് ബാധകമാണ്. ദേശീയ ഷിപ്പിംഗ് നിരക്കുകൾ ഇപ്പോൾ 77 രൂപയിൽ നിന്ന് 65 രൂപയായി കുറച്ചു. അതിനുപുറമെ ഒരു കിലോയിൽ താഴെയുള്ള ഭാരം കുറഞ്ഞ ഉത്പന്നങ്ങളുടെ ഭാരം കൈകാര്യം ചെയ്യുന്നതിനുള്ള ഫീസ് അമസോൺ 17 രൂപ വരെ കുറച്ചു. ഇതിലൂടെ വിൽപ്പനക്കാർ അമസോണിന് നൽകുന്ന മൊത്തത്തിലുള്ള ഫീസും കുറയും. ഒരേസമയം ഒന്നിലധികം യൂണിറ്റുകൾ അയയ്ക്കുന്ന വിൽപ്പനക്കാർക്ക് രണ്ടാമത്തെ യൂണിറ്റിൽ ഫീസിൽ 90 ശതമാനം വരെ ലാഭിക്കാം. ഈ മാറ്റങ്ങൾ വിൽപ്പനക്കാർക്ക് വിപുലമായ ഉത്പന്നങ്ങൾ ലഭ്യമാക്കാനും ന്യായമായ വിലയീടാക്കാനും ബിസിനസ് വികസിപ്പിക്കാനുമായി സഹായിക്കും. തീരുമാനം ഏപ്രിൽ 7 മുതൽ പ്രാബല്യത്തിൽ വരും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |