തിരുവനന്തപുരം: കേരളത്തിലെ പ്രമുഖ എൻട്രൻസ് പരിശീലന സ്ഥാപനമായ സഫയറിന്റെ പത്താം ക്ലാസ് വിദ്യാർത്ഥികൾക്കുള്ള രണ്ട് വർഷത്തെ ഇന്റഗ്രേറ്റഡ് +2 പ്രോഗ്രാമായ സെനിത് 2025-27 ബാച്ചിലേക്ക് പ്രവേശനത്തിനുള്ള സ്ക്രീനിംഗ് ടെസ്റ്റ് മാർച്ച് 30ന് നടക്കും. ഇതിന്റെ രജിസ്ട്രേഷൻ നടപടികൾ പുരോഗമിക്കുകയാണ്. സ്കൂൾ ഇന്റഗ്രേറ്റഡ് ബാച്ചുകൾ മാർത്താണ്ഡം, പാറശ്ശാല, നെയ്യാറ്റിൻകര, തിരുവനന്തപുരം, ആറ്റിങ്ങൽ, കൊല്ലം സെന്ററുകളിലാണ് നടത്തുന്നത്.
നീറ്റ്, ജെ.ഇ.ഇ, കീം, സി.യു.ഇ.ടി എന്നിവയ്ക്കുള്ള ക്രാഷ് കോഴ്സിന്റെ പുതിയ ബാച്ചുകളിലേക്കും ഇപ്പോൾ രജിസ്‌റ്റർ ചെയ്യാം. എൻജിനീയറിംഗ്, മെഡിക്കൽ, എൻജിനീയറിംഗ് + മെഡിക്കൽ കമ്പൈൻഡ് വെവ്വേറെ ബാച്ചുകൾ ഉണ്ടായിരിക്കും.
ഐ.എസ്.ഇ, സി.ബി.എസ്.ഇ, സ്‌റ്റേറ്റ് സിലബസുകളിലും പ്രത്യേക ബാച്ചുകൾ സജ്ജമാണ്. ഓൺ ലൈൻ, ഓഫ് ലൈൻ, തത്സമയ ക്ലാസ്സുകളും, യൂണിറ്റ് ടെസ്റ്റുകളും, മോഡൽ എക്‌സാമുകളും, റിഹേഴ്സൽ എക്‌സാമുകളും ഉൾപ്പെടുന്ന കോഴ്സിന്റെ പുതിയ ബാച്ച് നാളെ തുടങ്ങും.
എൻട്രൻസ് പരിശീലനത്തിനും ഇപ്പോൾ ചേരാം
പ്ലസ് 1 ആൻഡ് പ്ലസ് 2 സ്കൂൾ ഗോയിംഗ് ബാച്ചിലേക്ക് (ട്യൂഷൻ + എൻട്രൻസ്, എൻട്രൻസ് ഒൺലി) അഡ്മിഷൻ നടപടികൾ ആരംഭിച്ചു. മെഡിക്കൽ/എൻജിനീയറിംഗ് പഠനം ലക്ഷ്യം വയ്ക്കുന്ന ഏഴ് മുതൽ പത്ത് വരെയുള്ള ക്ലാസുകളിലെ വിദ്യാർത്ഥികൾക്ക് ഫൗണ്ടേഷൻ ബാച്ചിലേക്കും 2025 – 26 റിപ്പീറ്റേഴ്സ് , റീ-റിപ്പീറ്റേഴ്സ് ബാച്ചുകളിലേക്കും രജിസ്ട്രേഷൻ തുടരുകയാണ്. ആദ്യ ബാച്ച് മെയ് ഏഴിന് തുടങ്ങും. മിടുക്കരായ വിദ്യാർത്ഥികൾക്ക് വിവിധങ്ങളായ സ്കോളർഷിപ്പുകൾ ലഭ്യമാണ്. വാഹന സൗകര്യവും എ.സി, നോൺ എ.സി ഹോസ്റ്റൽ സൗകര്യവും ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്ക് : 0471 2574080, 96454 74080
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |