അങ്കമാലി: ഇരുപത് ഗ്രാം എം.ഡി.എം.എയുമായി പിടിയിലായ യുവതിയടക്കം മൂന്നു പേരെയും കോടതി റിമാൻഡ് ചെയ്തു. പെരുമ്പാവൂർ കാരാട്ടുപള്ളിക്കര വയൽത്തറ വീട്ടിൽ സ്വാതി കൃഷ്ണ (29), കാരാട്ടുപള്ളിക്കര പഴവേലിക്കകത്ത് ഐശ്വര്യൻ ദിനേശൻ (28), മാവുംകുടി വീട്ടിൽ വിഷ്ണു ചന്ദ്രൻ (31) എന്നിവരെയാണ് റൂറൽ ജില്ലാ ഡാൻസാഫും അങ്കമാലി പൊലീസും ചേർന്ന് പിടികൂടിയത്. ജില്ലാ പൊലീസ് മേധാവി ഡോ.വൈഭവ് സക്സേനയ്ക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ദേശീയ പാതയിൽ കരയാംപറമ്പിൽ നിന്നുമാണ് ഇവരെ കസ്റ്റഡിയിലെടുത്തത്.
ബംഗളൂരുവിൽ നിന്ന് കാറിലെ പ്രത്യേക അറയിൽ ഒളിപ്പിച്ചു കടത്തുകയായിരുന്നു രാസലഹരി. പൊലീസ് കൈകാണിച്ചിട്ടും നിറുത്താതെ പോയ വാഹനം പിന്തുടർന്നാണ് പിടികൂടിയത്. സ്വാതി കൃഷ്ണ നേരത്തെ എം.ഡി.എം.എ കടത്തിയ കേസിലെ പ്രതിയാണ്. ഇവരിൽ നിന്ന് രാസ ലഹരി വാങ്ങുന്നവരെക്കുറിച്ചും പോലീസ് അന്വേഷിച്ചു വരുന്നു.
ഡിവൈ.എസ്.പിമാരായ ടി.ആർ. രാജേഷ്, ഉമേഷ് കുമാർ, എസ്.ഐമാരായ കെ. പ്രദീപ് കുമാർ, അജിത്ത്, ബൈജുക്കുട്ടൻ, സീനിയർ സി.പി.ഒമാരായ എം.ആർ. മിഥുൻ, അജിതാ തിലകൻ, എബി സുരേന്ദ്രൻ, ഡാൻസാഫ് ടീം എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |