ചെന്നൈ: വിവിധ വിഷയങ്ങളിൽ ആഗോള തലത്തിൽ മികവുകാട്ടുന്ന സർവകലാശാലകൾക്കുള്ള ക്യു. എസ് വേൾഡ് യൂണിവേഴ്‌സിറ്റി റാങ്കിംഗിൽ വെല്ലൂർ ഇൻസ്‌റ്റിറ്റ്യൂട്ട് ഒഫ് ടെക്‌നോളജിയ്ക്ക് (വി.ഐ.ടി) മികച്ച മുന്നേറ്റം. എൻജിനിയറിംഗ് ആൻഡ് ടെക്‌നോളജിയിലടക്കം നാലുവിഷയങ്ങളിൽ വി.ഐ.ടി റാങ്ക് നില മെച്ചപ്പെടുത്തി. എൻജിനിയറിംഗ് ആൻഡ് ടെക്‌നോളജിയിൽ 212-ാം സ്ഥാനത്തുനിന്ന് 142-ാം സ്ഥാനത്തെത്തി. നാച്ചുറൽ സയൻസിൽ 362ലേക്ക് മെച്ചപ്പെട്ടു. കംപ്യൂട്ടർ സയൻസിലെ റാങ്ക് 136-ൽ നിന്ന് 110ലേക്ക് ഉയർന്നു. മെറ്റീരിയൽ സയൻസിൽ റാങ്കിംഗ് 151-200ലേക്ക് ഉയർന്നു. രാജ്യാന്തര തലത്തിൽ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളെ വിലയിരുത്തുന്ന ക്വാക്വറേലി സൈമണ്ടസെന്ന വിദ്യാഭ്യാസ ഉപദേശക സ്ഥാപനമാണ് ക്യു.എസ് റാങ്കിംഗ് നൽകുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |