തിരുവനന്തപുരം: നരേന്ദ്രമോദിക്കും അമിത് ഷായ്ക്കും വേണ്ടി കേരളം മൊത്തം നമ്മൾ ഇങ്ങ് എടുക്കാൻ പോവുകയാണെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. രാജീവ് ചന്ദ്രശേഖറിനെ സംസ്ഥാന അദ്ധ്യക്ഷനായി പ്രഖ്യാപിച്ച സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാന അദ്ധ്യക്ഷ പദവി ഭാരിച്ച ഉത്തരവാദിത്തമല്ല. രാജീവ് ചന്ദ്രശേഖറിന് നിഷ്പ്രയാസം സാധിച്ചെടുക്കാവുന്ന ഉദ്യമം മാത്രമാണിത്. തിരഞ്ഞെടുപ്പ് കാലത്തുമാത്രമല്ല, പലപ്പോഴും നമുക്കത് മനസിലായിട്ടുണ്ട്. ഒ.രാജഗോപാൽ മുതലുള്ള മുൻ അദ്ധ്യക്ഷൻമാർ പാർട്ടിയെ ഓരോ പടിയും മുന്നോട്ടാണ് നയിച്ചതെങ്കിൽ ഇനി അതുക്കും മേലെയാണ് കാണാൻ പോകുന്നതെന്നും സുരേഷ് ഗോപി കൂട്ടിച്ചേർത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |