തൊടുപുഴ: വണ്ണപ്പുറത്ത് പതിനേഴുകാരനെ വെട്ടിപ്പരിക്കേൽപ്പിച്ച കേസിൽ നാല് പ്രതികൾ അറസ്റ്റിലായി. വണ്ണപ്പുറം പുതുശേരി വീട്ടിൽ ശ്രീജിത്ത് (അലുമിനിയം കുട്ടൻ -43), കൊച്ചുകുടിയിൽ വീട്ടിൽ രാജു അലിയാർ (ഖാദർ -52) കാഞ്ഞിരത്തിങ്കൽ വീട്ടിൽ ജോമോൻ (47), പെരുംചിറക്കുന്നേൽ ഗിരീഷ് (44) എന്നിവരാണ് പിടിയിലായത്. കഴിഞ്ഞ പതിനേഴാം തീയതിയായിരുന്നു സംഭവം. ചീങ്കൽസിറ്റി കോളനിയിൽ താമസിക്കുന്ന പതിനേഴുകാരനെ മുൻവൈരാഗ്യത്തിന്റെ പേരിൽ വീടിന്റെ മുറ്റത്ത് വെച്ച് വെട്ടുകയായിരുന്നു. ആക്രമണത്തിൽ തലയുടെ പിൻഭാഗത്ത് പരിക്കേറ്റ പതിനേഴുകാരന് അഞ്ച് സ്റ്റിച്ചുമുണ്ടായിരുന്നു. പരാതിയെത്തുടർന്ന് കഴിഞ്ഞ ഒരാഴ്ചക്കാലം ഒളിവിലായിരുന്ന പ്രതികൾ തിങ്കളാഴ്ച കാളിയാർ സ്റ്റേഷനിൽ നേരിട്ട് ഹാജരായപ്പോഴാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |