ഇടുക്കി: ടൈപ്പിസ്റ്റ്, ഓഫീസ് അറ്റൻഡന്റ് തസ്തികകൾ നിർത്തലാക്കി കരാർ നിയമനം നടത്തുവാനുള്ള ഉത്തരവിനെതിരെ ജോയിന്റ് കൗൺസിലിന്റെ ആഭിമുഖത്തിൽ കളക്ടറേറ്റിനു മുന്നിലും താലൂക്ക് കേന്ദ്രങ്ങളിലും പ്രതിഷേധ പ്രകടനവും ധർണ്ണയും നടത്തി. തൊടുപുഴയിൽ നടന്ന പ്രതിഷേധ പരിപാടി ജോയിന്റ് കൗൺസിൽ ജില്ല വൈസ് പ്രസിഡന്റ വി കെ ജിൻസ് ഉദ്ഘാടനം ചെയ്തു. പീരമേട് സംസ്ഥാന കൗൺസിൽ അംഗം ഡി അശോകൻ, നെടുങ്കണ്ടത്ത് എസ്. സുകുമാരൻ.ഇടുക്കി കളക്ടറേറ്റിനു മുന്നിൽ ജോൺസൺ പീറ്റർ, ദേവികുളം സി വിൽസ്റ്റേഷൻ മുന്നിൽ സംസ്ഥാന കമ്മിറ്റി അംഗം എസ് കെ എം ബഷീർ എന്നിവർ പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്തു .ജില്ലാ സെക്രട്ടറി ആർ ബിജുമോൻ ,വി എം ഷൗക്കത്തലി എ .കെ സുഭാഷ് ഡി.കെ സജിമോൻ, സുഭാഷ് ചന്ദ്രബോസ്, എൻ എസ് ഇബ്രാഹിം, ആശാ സി ജി ,മുഹമ്മദ് നിസാർ ,സൗമ്യ മുരളി, സേവിയർ ജോൺ, എൻ കെ സജൻ , ബിജിചന്ദ്രൻ,പി കെ പ്രസാദ് ,ടി എച്ച് ഫൈസൽ ,ജിതിൻ പി ആർ അമൽ രാജ് സുമിതമോൾ എന്നിവർ നേതൃത്വം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |