എ.എഫ്.സി ഏഷ്യൻ കപ്പ് യോഗ്യതാറൗണ്ടിൽ ഇന്ത്യ ഇന്ന് ബംഗ്ളാദേശിനെതിരെ
മത്സരം 7 pm മുതൽ ഷില്ലോംഗിലെ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ
ഷില്ലോംഗ് : ഏഷ്യൻ ഫുട്ബാൾ കോൺഫെഡറേഷന്റെ ഏഷ്യൻ കപ്പിനുള്ള യോഗ്യത നേടി ഇന്ത്യയുടെ പോരാട്ടം ഇന്ന് തുടങ്ങുന്നു. നാലുടീമുകളടങ്ങുന്ന ഗ്രൂപ്പ് സിയിൽ ഇന്ത്യയുടെ ആദ്യ എതിരാളികൾ ബംഗ്ളാദേശാണ്. ഷില്ലോംഗിലെ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ ഇന്ന് രാത്രി ഏഴുമണിക്കാണ് കിക്കോഫ്. ഇന്ത്യയേയും ബംഗ്ളാദേശിനെയും കൂടാതെ ഹോംഗ്കോംഗും സിംഗപ്പൂരുമാണ് സി ഗ്രൂപ്പിലുള്ളത്.അടുത്ത മാർച്ച് വരെയുള്ള കാലയളവിൽ ഹോം ആൻഡ് എവേ അടിസ്ഥാനത്തിൽ ഓരോ ടീമുമായും രണ്ട് മത്സരങ്ങളാണ് ഇന്ത്യയ്ക്കുള്ളത്.
കഴിഞ്ഞയാഴ്ച ഇതേ വേദിയിൽ നടന്ന അന്താരാഷ്ട്ര സൗഹൃദമത്സരത്തിൽ മാൽദീവ്സിനെ 3-0ത്തിന് തോൽപ്പിച്ചതിന്റെ ആവേശവുമായാണ് ഇന്ത്യ ഇന്നിറങ്ങുന്നത്. ഒൻപത് മാസത്തിന് ശേഷം വിരമിക്കൽ തീരുമാനം പിൻവലിച്ച് സൂപ്പർ താരം സുനിൽ ഛെത്രി വീണ്ടും കളത്തിലിറങ്ങിയ മത്സരമായിരുന്നു ഇത്. ഇന്ത്യയുടെ മൂന്നാം ഗോളടിച്ചതും ഛെത്രിയായിരുന്നു. 2024ൽ കളിച്ച 11 മത്സരങ്ങളിൽ ഒന്നിൽപ്പോലും ജയിക്കാൻ കഴിയാതിരുന്ന ഇന്ത്യയ്ക്ക് ഈ വർഷത്തെ ആദ്യ മത്സരത്തിൽ വിജയിക്കാനായത് ഏറെ ആശ്വാസം പകർന്നിരുന്നു.
എ.എഫ്.സി യോഗ്യതാ റൗണ്ട്
സി ഗ്രൂപ്പ്
ഇന്ത്യ
ബംഗ്ളാദേശ്
ഹോംഗ്കോംഗ്
സിംഗപ്പൂർ
ഇന്ത്യയുടെ മത്സരങ്ങൾ
2025 മാർച്ച് 25
Vs ബംഗ്ളാദേശ്
2025 ജൂൺ 10
Vs ഹോംഗ് കോംഗ്
2025 ഒക്ടോബർ 09
Vs സിംഗപ്പൂർ
2025 ഒക്ടോബർ 14
Vs സിംഗപ്പൂർ
2025 നവംബർ 18
Vs ബംഗ്ളാദേശ്
2026 മാർച്ച് 31
Vs ഹോംഗ് കോംഗ്
126 ഫിഫ റാങ്കിംഗിൽ ഇന്ത്യ
192 ഫിഫ റാങ്കിംഗിൽ ബംഗ്ളാദേശ്
28 മത്സരങ്ങളിൽ ഇന്ത്യയും ബംഗ്ളാദേശും ഇതുവരെ ഏറ്റുമുട്ടി
14 വിജയങ്ങൾ ഇന്ത്യയ്ക്ക്, തോറ്റത് നാലു കളികൾ മാത്രം
10 മത്സരങ്ങൾ സമനിലയിൽ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |