മത്സരത്തിന് ശേഷം ചെന്നൈ സൂപ്പർ കിംഗ്സിന്റെ നായകൻ മഹേന്ദ്ര സിംഗ് ധോണി വിഘ്നേഷുമായി സംസാരിക്കുകയും പുറത്തുതട്ടി അഭിനന്ദിക്കുകയും ചെയ്തു. മത്സരാനന്തരം ഡ്രസ്സിംഗ് റൂമിൽ മുംബയ് ടീം ഉടമ നിത അംബാനിയും വിഘ്‌നേഷിനെ പ്രത്യേകമായി ആദരിച്ചു. കളിക്കാർക്കിടയിൽനിന്ന് വിഘ്‌നേഷിനെ അടുത്തേക്ക് വിളിച്ച് നിത ജഴ്‌സിയിൽ മികച്ച ബൗളർക്കുള്ള മെഡൽ പതിപ്പിച്ചു. വിഘ്‌നേഷ്, തനിക്ക് കളിക്കാൻ അവസരം തന്നതിന് മുംബയ്ക്ക് നന്ദി പറഞ്ഞു. മത്സരത്തിലുടനീളം സമ്മർദം തരാതെ കാത്ത ക്യാപ്ടൻ സൂര്യകുമാർ യാദവിനും വിഘ്‌നേഷ് നന്ദിയറിയിച്ചു.
'എനിക്ക് കളിക്കാൻ അവസരം തന്നെ മുംബയ് ഫ്രാഞ്ചൈസിക്ക് നന്ദിയറിയിക്കുന്നു. ഈ താരങ്ങൾക്കൊപ്പം കളിക്കാൻ കഴിയുമെന്ന് ഞാൻ ഒരിക്കലും വിചാരിച്ചതല്ല. വളരെ സന്തോഷം. നമുക്ക് ജയിക്കാൻ കഴിഞ്ഞില്ല. ടീമിന് വളരെ നന്ദി - വിഘ്‌നേഷ് പുതൂർ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |