മലപ്പുറം: ലഹരി സംഘം വടിവാൾ കാണിച്ച് യുവാവിനെ ഭീഷണിപ്പെടുത്തി തട്ടിക്കൊണ്ടുപോയി മർദിച്ചുവെന്ന് പരാതി. മലപ്പുറം എടപ്പാളിലാണ് സംഭവം. കുറ്റിപ്പാലം സ്വദേശിയായ 18കാരനെയാണ് തട്ടിക്കൊണ്ടുപോയത്. സഹപാഠിയുടെ ഫോൺ നമ്പർ ചോദിച്ചിട്ട് നൽകിയില്ല എന്നാരോപിച്ചാണ് തട്ടിക്കൊണ്ടുപോയതെന്നാണ് പരാതി.
ഓടി രക്ഷപ്പെടുന്നതിനിടെ ബലമായി ബൈക്കിൽ പിടിച്ച് കയറ്റിക്കൊണ്ടുപോവുകയായിരുന്നു. ബൈക്കിന് പിന്നിലുണ്ടായിരുന്ന കാറിലെ യാത്രക്കാരാണ് സംഭവത്തിന്റെ ദൃശ്യങ്ങൾ പകർത്തി ചങ്ങരംകുളം പൊലീസിന് കൈമാറിയത്. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിൽ പ്രായപൂർത്തിയാകാത്ത ഒരാൾ ഉൾപ്പെടെ മൂന്നുപേർ പിടിയിലായി. പൊന്നാനി സ്വദേശികളാണ് ഇവർ. മുബഷിർ മുഹമ്മദ്, യാസിർ, 17കാരൻ എന്നിവരാണ് പിടിയിലായത്. ഇവർ വടിവാളുമായി യുവാവിനെ തട്ടിക്കൊണ്ടുപോകുന്ന ദൃശ്യങ്ങളും പുറത്തുവന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |