ഓവറിയും ഗർഭപാത്രവും നീക്കം ചെയ്തപ്പോൾ അനുഭവിച്ച പ്രയാസങ്ങൾ വെളിപ്പെടുത്തി നടി മഞ്ജു പത്രോസ്. ആ സമയത്ത് നിസാര കാര്യങ്ങൾക്ക് വരെ ദേഷ്യപ്പെടുമായിരുന്നുവെന്ന് നടി പറയുന്നു. ഒരു മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം.
'എന്റെ അമ്മച്ചിയുടെ യൂട്രസും ഓവറിയും റിമൂവ് ചെയ്തതാണ്. ആ സമയത്ത് അമ്മച്ചിക്ക് നല്ല ദേഷ്യമായിരുന്നു. കുഞ്ഞ് കാര്യങ്ങൾക്ക് പോലും ദേഷ്യപ്പെടുമായിരുന്നു. അന്ന് ആ മൂഡ് സ്വിംഗിന്റെ കാര്യം എനിക്ക് മനസിലായില്ല. ആ അവസ്ഥ എനിക്ക് വന്നപ്പോഴാണ് കാര്യം മനസിലായത്. മാത്രമല്ല അന്ന് അമ്മച്ചി സപ്ലിമെന്റൊന്നും എടുത്തിരുന്നില്ല.
എന്റെ സർജറി ഏറ്റവും നല്ലയിടത്താണ് ചെയ്തതെന്നാണ് ഞാൻ കരുതിയത്. എന്നാൽ സർജറിക്ക് ശേഷം ചെയ്യേണ്ട കെയറിനെപ്പറ്റി ആരും എന്നോട് പറഞ്ഞിരുന്നില്ല. സർജറി കഴിഞ്ഞാൽ പിരിയഡ്‌സില്ലാതെ സുഖമായി നടക്കാമെന്നായിരുന്നു എന്നോട് എല്ലാവരും പറഞ്ഞത്. എന്നാൽ അത് എന്റെ ബലമായിരുന്നുവെന്ന് സർജറി കഴിഞ്ഞതിന് ശേഷമാണ് മനസിലായത്.
നിവൃത്തിയുണ്ടെങ്കിൽ ഇത് കളയരുത്. മരുന്നുകൊണ്ട് മാറുമെങ്കിൽ മാറ്റിക്കളയണം. സർജറിയാണ് ചെയ്യുന്നതെങ്കിൽ അതിനുശേഷം അനുഭവിക്കും. ആ സമയത്ത് എന്തിനാണ് ദേഷ്യപ്പെടുന്നതെന്ന് പോലും നമുക്കറിയില്ല. ഒന്ന് പൊട്ടിച്ചിരിക്കാൻ പോലും സാധിച്ചിട്ടില്ല. വഴിയിലൂടെ ആരെങ്കിലും നടന്നുപോകുന്നത് കണ്ടാൽ പോലും ഞാൻ കരയുമായിരുന്നു.
ഇനിയെങ്കിലും സ്ത്രീകൾ ഇത്തരം മണ്ടത്തരത്തിൽ പോയി ചാടരുത്. അഥവാ യൂട്രസൊക്കെ റിമൂവ് ചെയ്യേണ്ടി വന്നാലും അതിനുശേഷം കെയർ ചെയ്യണം. ഹോർമോൺ ട്രീറ്റ്‌മെന്റെടുക്കണം. ഡോക്ടർമാർ പോയ്‌ക്കോ എന്നാണ് പറയുക, ഇതൊന്നും പറഞ്ഞുതരണമെന്നില്ല. അത് റിമൂവ് ചെയ്യാൻ എല്ലാവരും പറയും. കാരണം രണ്ട് ലക്ഷം രൂപ കിട്ടും. കാൻസർ വരില്ല എടുത്തുകളയെന്നും പറഞ്ഞ് പ്രോത്സാഹിപ്പിക്കും. ഭയങ്കര കച്ചവടമാണ്.'- നടി വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |