മമ്മൂട്ടി നായകനായി നവാഗതനായ ഡിനോ ഡെന്നിസ് രചനയും സംവിധാനവും നിർമ്മിക്കുന്ന ബസൂക്ക ട്രെയിലർ ഇന്ന് രാത്രി 8 ന് തൃശൂർ രാഗം തിയേറ്ററിൽ പ്രദർശിപ്പിക്കും. ഇതിനുശേഷം 8.10ന് ഡിജിറ്റലായി ട്രെയിലർ പുറത്തിറങ്ങും. മോഹൻലാൽ നായകനായ എമ്പുരാന്റെ റിലീസിന് ഒരു ദിവസം മുൻപേയാണ് ബസൂക്കയുടെ ട്രെയിലർ എത്തുന്നത്. അതിനാൽ കേരളത്തിലെ തിയേറ്ററുകളിൽ എമ്പുരാൻ റിലീസിന് മുന്നോടിയായി ബസൂക്കയുടെ ട്രെയിലറും പ്രദർശിപ്പിക്കും. മമ്മൂട്ടിയോടൊപ്പം തമിഴ് സംവിധായകനും നടനുമായ ഗൗതം വാസുദേവ് മേനോൻ ചിത്രത്തിൽ നിർണായക വേഷത്തിൽ എത്തുന്നു. സിദ്ധാർത്ഥ് ഭരതൻ, ബാബു ആന്റണി, ഹക്കിം ഷാജഹാൻ, ഭാമ അരുൺ, ഡീൻ ഡെന്നീസ്, സുമിത് നേവൽ, ദിവ്യപിള്ള, സ്ഫടികം ജോർജ് എന്നിവരാണ് മറ്റു താരങ്ങൾ. കാപ്പ, അന്വേഷിപ്പിൻ കണ്ടെത്തും എന്നീ ചിത്രങ്ങൾക്കുശേഷം സരിഗമയും തിയേറ്റർ ഒഫ് ഡ്രീംസും ചേർന്നാണ് നിർമ്മാണം. ഏപ്രിൽ 10 ന് റിലീസ് ചെയ്യും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |