വിജയ് ചിത്രം ജനനായകനും ശിവകാർത്തികേയന്റെ പരാശക്തിയും പൊങ്കൽ റിലീസിന്. ജനുവരി 9 ന് ജനനായകൻ റിലീസ് ചെയ്യും. രാഷ്ട്രീയ പ്രവേശനത്തിന് മുന്നോടിയായി വിജയ് അഭിനയിക്കുന്ന അവസാന ചിത്രം എന്ന നിലയിൽ ജനനായകൻ വലിയ പ്രതീക്ഷയാണ് നൽകുന്നത്. തമിഴ്നാടിന്റെ ദളപതിയെ തിയേറ്ററിൽ കാണാൻ കഴിയുന്ന അവസാന അവസരത്തിന് കാത്തിരിക്കുകയാണ് തമിഴ്മക്കൾ. എച്ച്. വിനോദ് ആണ് സംവിധാനം. ബോബി ഡിയോൾ, പൂജ ഹെഡ്ഗെ, പ്രകാശ് രാജ്, ഗൗതം വാസുദേവ് മേനോൻ, നരേൻ, പ്രിയ മണി, മമിത ബൈജു തുടങ്ങി വമ്പൻ താരനിരയാണ് അണിനിരക്കുന്നത്,
അനിരുദ്ധ് രവിചന്ദർ ആണ് സംഗീത സംവിധാനം. കെ.വി.എൻ. പ്രൊഡക്ഷൻസിന്റെ ബാനറിൽ വെങ്കട്ട് നാരായണ ആണ് നിർമ്മാണം. സുധ കൊങ്കര സംവിധാനം ചെയ്യുന്ന പരാശക്തി ശിവകാർത്തികേയന്റെ കരിയറിലെ ഏറ്റവും ചെലവേറിയ സിനിമയായാണ് ഒരുങ്ങുന്നത്. രവി മോഹനും അഥർവയും ശ്രീലീലയുമാണ് മറ്റു താരങ്ങൾ. മലയാളി താരം ബേസിൽ ജോസഫിന്റെ തമിഴ് അരങ്ങേറ്റം കൂടിയാണ്. ജി.വി. പ്രകാശ് കുമാർ സംഗീതം ഒരുക്കുന്നു . ഡോൺ പിക്ച്ചേഴ്സാണ് നിർമ്മാണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |