തിരുവനന്തപുരം: രാജധാനി ഗ്രൂപ്പ് ഒഫ് ഇൻസ്റ്റിറ്റ്യൂഷൻസ് ജീവനക്കാരുടെയും കുടുംബാംഗങ്ങളുടെയും അഭ്യുദയകാംഷികളുടെയും സംയുക്ത സമാഗമം വഴുതക്കാട് ശ്രീസുബ്രഹ്മണ്യം ഹാളിൽ നടന്നു.രാജധാനി ഗ്രൂപ്പ് ഒഫ് ഇൻസ്റ്റിറ്റ്യൂഷൻസ് ചെയർമാൻ ഡോ.ബിജു രമേശിന്റെ ജന്മദിനത്തോടനുബന്ധിച്ചാണ് ഒൻപതാമത് രാജധാനി കുടുംബ സംഗമം നടന്നത്.ഉദ്ഘാടനം മന്ത്രി കെ.ബി.ഗണേശ് കുമാർ നിർവഹിച്ചു. കലാസാംസ്‌കാരിക വേദിയുടെ ആഭിമുഖ്യത്തിൽ നടന്ന കലാപരിപാടികളുടെ ഉദ്ഘാടനം പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ നിർവഹിച്ചു.രാജധാനി ഗ്രൂപ്പ് ഒഫ് ഇൻസ്റ്റിറ്റ്യൂഷൻസ് ചെയർമാൻ ഡോ.ബിജു രമേശ് അദ്ധ്യക്ഷത വഹിച്ചു.ലേബർ കമ്മിഷണർ ഡോ.കെ.വാസുകി,പദ്മശ്രീ ഡോ.ജെ.ഹരീന്ദ്രനാഥ്,കവി പ്രൊഫ.വി.മധുസൂദനൻ നായർ,സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി,ഭീമാ ജുവലറി ചെയർമാൻ ഡോ.ബി.ഗോവിന്ദൻ,സിനിമാതാരം നന്ദു,പാലോട് രവി,വി.ജോയി എം.എൽ.എ തുടങ്ങിയവർ സംസാരിച്ചു. രാജധാനി ഗ്രൂപ്പ് ഡയറക്ടർമാരായ രേഷ്മാ.ബി.രമേശ് സ്വാഗതവും നന്ദു ഉമ്മൻ രാജുവും,മേഘാ ബി.രമേശും നന്ദിയും പറഞ്ഞു.തുടർന്ന് രാജധാനി ഗ്രൂപ്പിലെ വിദ്യാർത്ഥികളുടെ കലാപരിപാടികളും നടന്നു.
ക്യാപ്ഷൻ: രാജധാനി കുടുംബ സംഗമം മന്ത്രി കെ.ബി ഗണേഷ് കുമാർ ഉദ്ഘാടനം ചെയ്യുന്നു.രാജധാനി ഗ്രൂപ്പ് ഒഫ് ഇൻസ്റ്റിറ്റ്യൂഷൻസ് ചെയർമാൻ ഡോ.ബിജു രമേശ്,ജനറൽ മാനേജർ കെ.ആർ.രാധാകൃഷ്ണൻ,സിനിമാ സംവിധായകൻ ബിജു വിശ്വനാഥ്,കവി പ്രൊഫ.വി.മധുസൂദനൻ നായർ,ചലച്ചിത്ര താരം നന്ദു തുടങ്ങിയവർ സമീപം
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |