അടിമാലി: എസ്.എൻ.ഡി.പി.യോഗം അടിമാലി യൂണിയന്റെ ആഭിമുഖ്യത്തിൽ പ്രീമാര്യേജ് കൗൺസിലിംഗ്കോഴ്സ്ഏപ്രിൽ 12,13 തീയതികളിൽ അടിമാലി യൂണിയൻ ആഡിറ്റോറിയത്തിൽ നടത്തുമെന്ന് യൂണിയൻ കൺവീനർ സജി പറമ്പത്ത് അറിയിച്ചു.
രാജേഷ്, ശ്രീജ രഞ്ചു, റജികുമാർ സി എസ്, ഡോ.ശരത്ത്, ദമനൻ തുടങ്ങിയവർ ക്ലാസ്സുകൾ നയിക്കും.
12 ന് രാവിലെ 9.30 ന് യൂണിയൻ കൺവീനർ സജി പറമ്പത്തിന്റെ അദ്ധ്യക്ഷതയിൽ നടക്കുന്ന സമ്മേളനം യൂണിയൻ ചെയർമാൻ ബിജു മാധവൻ ഉദ്ഘാടനം ചെയ്യും. യൂണിയൻ ജോയിന്റ് കൺവീനർ കെ.എസ്. ലതീഷ്‌കുമാർ മുഖ്യപ്രഭാഷണം നടത്തും, യൂണിയൻ വനിതാസംഘം ചെയർപേഴ്സൻ പ്രസ്സന്ന കുഞ്ഞുമോൻ, യൂത്ത്മൂവ്‌മെന്റ് ചെയർമാൻ ദീപു മരക്കാനം യൂണിയൻ സൈബർ സേന ചെയർമാൻ അനന്ദ വിഷ്ണു യൂത്ത്മൂവ്‌മെന്റ് കൺവീനർ രതീഷ് വനിതാ സംഘം കൺവീനർ സുനിത ബാബുരാജ്, സൈബർസേന യൂണിയൻ കൺവീനർ സ്വപ്ന നോബി തുടങ്ങിയവർ പങ്കെടുക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |