തിരുവനന്തപുരം: പി.എസ്.സി എംപ്ലോയീസ് സംഘ് സംസ്ഥാന സമ്മേളനം കരമന ബി.എം.എസ് ജില്ലാ കാര്യാലയത്തിൽ നടന്നു. ബി.എം.എസ് സംസ്ഥാന പ്രസിഡന്റ് ശിവജി സുദർശൻ സമ്മേളനം ഉദ്ഘാടനം ചെയ്തു. ഫെറ്റോ സംസ്ഥാന ജനറൽ സെക്രട്ടറി പി.എസ്.ഗോപകുമാർ മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന അദ്ധ്യക്ഷൻ പ്രദീപ്കുമാർ .ടി.എൻ അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ഹരികൃഷ്ണൻ സ്വാഗതവും അജയകുമാർ എ.എൻ നന്ദിയും പറഞ്ഞു. സമാപന സമ്മേളനം ഫെറ്റോ സംസ്ഥാന പ്രസിഡന്റ് എസ്.കെ.ജയകുമാർ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റായി പ്രദീപ്‌കുമാർ ടി.എൻ, ജനറൽ സെക്രട്ടറിയായി അജയകുമാർ എ.എൻ,ട്രഷററായി സുമേഷ് ദാസ് എ.എച്ച് എന്നിവരെ തിരഞ്ഞെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |