തിരുവനന്തപുരം: ബഡ്ജറ്റ് അവതരണത്തിനുള്ള സെനറ്റ് യോഗത്തിൽ പങ്കെടുക്കാൻ ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ ഇന്ന് കേരള സർവകലാശാലയിലെത്തും. രാവിലെ 10ന് സെനറ്റ് ചേംബറിൽ സെനറ്റ് അംഗങ്ങളെ അഭിസംബോധന ചെയ്യും. കോളേജുകളിൽ ലഹരിവിരുദ്ധ പരിപാടികൾ നടത്തേണ്ടതിനെക്കുറിച്ച് ഗവർണർ വിശദീകരിക്കും. രാവിലെ 11നാണ് ബഡ്ജറ്റ് അവതരണം. ഫിനാൻസ് കമ്മിറ്റി കൺവീനർ ജി.മുരളീധരനാണ് അവതരിപ്പിക്കുന്നത്. ഗവർണർ ആദ്യമായാണ് സർവകലാശാലയിൽ എത്തുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |