ന്യൂഡൽഹി: കാമുകനൊപ്പം മൂന്നുതവണ ഹോട്ടൽ മുറിയിൽ പോയ യുവതിയുടെ പരാതിയിലെടുത്ത പീഡനക്കേസ് നിലനിൽക്കില്ലെന്ന് സുപ്രീംകോടതി. ജസ്റ്റിസുമാരായ സുധാൻഷു ധൂലിയ,കെ. വിനോദ് ചന്ദ്രൻ എന്നിവരടങ്ങിയ ബെഞ്ച് കാമുകനെ പീഡനക്കുറ്റത്തിൽ നിന്ന് മുക്തനാക്കി. തമിഴ്നാട്ടിലെ കേസിലാണിത്. വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചെന്നാണ് യുവതിയുടെ പരാതി. എന്നാൽ,ചതിയിൽപ്പെടുത്തി യുവാവ് ലൈംഗികബന്ധത്തിന് സമ്മതം നേടിയെന്നതിന് തെളിവില്ലെന്ന് കോടതി നിലപാടെടുത്തു. ഇരുവരും പൂർണസമ്മതത്തോടെയാണ് ബന്ധം പുലർത്തിയത്. ഭീഷണി മുഴക്കിയെന്ന് പറയുമ്പോഴും മൂന്നുതവണ ഹോട്ടൽ മുറിയിൽ പോയത് സ്വന്തം ഇഷ്‌ടപ്രകാരമാണെന്നാണ് യുവതിയുടെ മൊഴി. ആദ്യത്തെയും രണ്ടാമത്തെയും ദിവസങ്ങളിൽ നടന്ന കാര്യങ്ങളിൽ മാനസികമായി അസ്വസ്ഥതയുണ്ടായെന്ന് മൊഴിയിൽ ഇര പറയുന്നുണ്ടെങ്കിലും മൂന്നാമതും പോയി. ഭീഷണിപ്പെടുത്തി പീഡിപ്പിച്ചുവെന്ന വാദം വിശ്വസിക്കാനാവില്ല. യുവതിയുടെ പെരുമാറ്റം ആരോപണങ്ങൾക്ക് നേരെ എതിരാണെന്നും കോടതി വ്യക്തമാക്കി.
തമിഴ്നാട് സ്വദേശിയായ പ്രതിയാണ് സുപ്രീംകോടതിയെ സമീപിച്ചത്. വിവാഹവാഗ്ദാനം നൽകിയാണ് പീഡനമെന്ന ആരോപണം തെളിയിക്കാൻ പ്രോസിക്യൂഷന് സാധിച്ചിട്ടില്ല. അതിനാൽ ഈറോഡ് കോടതിയിലെ നടപടികൾ റദ്ദാക്കുകയാണെന്നും കോടതി കൂട്ടിച്ചേർത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |