ബംഗളൂരു: സ്വർണക്കടത്തു കേസിൽ അറസ്റ്റിലായ കന്നട നടി രന്യ റാവു ഹവാലപ്പണം ഉപയോഗിച്ച് സ്വർണം വാങ്ങിയെന്ന് ഡി.ആർ.ഐ. അനധികൃതമായി പണം കൈമാറിയെന്ന് ചോദ്യംചെയ്യലിൽ നടി വ്യക്തമാക്കിയെന്ന് ജാമ്യാപേക്ഷയിൽ വാദം നടക്കവെ ഡി.ആർ.ഐക്ക് വേണ്ടി ഹാജരായ അഭിഭാഷകൻ മധു റാവു പറഞ്ഞു. സംഭവത്തിൽ ജുഡിഷ്യൽ അന്വേഷണത്തിന് അധികൃതർ നോട്ടീസ് പുറപ്പെടുവിച്ചു. കേസുമായി ബന്ധപ്പെട്ട് വലിയ തോതിലുള്ള സാമ്പത്തിക ക്രമക്കേടുകൾ നടന്നിട്ടുണ്ടോ എന്ന് പരിശോധിക്കും. നേരത്തെ ഡി.ആർ.ഐ കസ്റ്റഡിയിൽ താൻ മർദ്ദനം നേരിട്ടതായി രന്യ അഡി. ഡയറക്ടർ ജനറലിന് അയച്ച കത്തിൽ ആരോപിച്ചു. അഡി. ഡയറക്ടർ ജനറലിന് അയച്ച കത്തിൽ ആരോപിച്ചു. ദുബായിൽ നിന്നും ബംഗളൂരുവിലേക്ക് സ്വർണം കടത്താൻ ശ്രമിച്ച രന്യയെ ഈ മാസമാദ്യം ഡി.ആർ.ഐ സംഘം ബംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തിൽ വച്ചാണ് പിടികൂടിയത്. ആഭരണങ്ങളായി അണിഞ്ഞും ശരീരത്തില്‍ ഒളിപ്പിച്ചും സ്വർണം കടത്താനായിരുന്നു ശ്രമം. 14.8 കിലോ ഗ്രാം സ്വർണമാണ് റവന്യു ഇന്റലിജൻസ് പിടിച്ചെടുത്തത്. രണ്ടാഴ്ചക്കിടെ നാല് തവണ ദുബായ് സന്ദർശനം നടത്തിയതോടെ രന്യ ഡി.ആർ.ഐ നിരീക്ഷണത്തിലാകുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |