കൊച്ചി: അഞ്ച് ദിവസത്തെ കിതപ്പിന് ശേഷം സ്വർണവില വീണ്ടും ഉയർത്തെഴുന്നേറ്റു. ഇന്നലെ പവന് 80 രൂപ കൂടി 65,560 രൂപയായി. ഒരു ഗ്രാം സ്വർണത്തിന്റെ വില 8195 രൂപയാണ്. വെള്ളിവിലയും കൂടിയിട്ടുണ്ട്. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 109 രൂപയാണ്. കഴിഞ്ഞ വ്യാഴാഴ്ച പവന് 66,480 രൂപ എന്ന സർവകാല റെക്കാഡിലെത്തിയതിന് ശേഷം തുടർച്ചയായ അഞ്ചുദിവസം സ്വർണത്തിന്റെ വില ഇടിഞ്ഞിരുന്നു. 1000 രൂപയോളമാണ് കുറഞ്ഞത്. ഡോളർ നേരിയ തോതിലെങ്കിലും ദുർബലമായതാവാം സ്വർണത്തിന്റെ വില ഇടിയാനുണ്ടായ കാരണം.
അതേസമയം, അന്താരാഷ്ട്ര വിപണിയിൽ സ്വർണവില ഇനിയും വർദ്ധിക്കാനാണ് സാദ്ധ്യതയെന്ന് വിദഗ്ദ്ധർ പറയുന്നു. ഏപ്രിലിൽ ഔൺസിന് 3100 ഡോളറിലേക്ക് സ്വർണവില കുതിക്കുമെന്നാണ് കണക്കുകൂട്ടൽ. ഡോണാൾഡ് ട്രംപിന്റെ താരിഫ് പദ്ധതിയിലെ അനിശ്ചിതത്വമാണ് സ്വർണവിലയെ പ്രധാനമായു ബാധിക്കുക. ഈ വർഷം 15 ശതമാനത്തിലേറെ വർദ്ധനവാണ് സ്വർണവിലയിലുണ്ടായത്.
ഡിമാൻഡ് കൂടും, വിലയും
അന്താരാഷ്ട തലത്തിലെ അനിശ്ചിതത്വങ്ങൾ നിലനിൽക്കുവോളം സുരക്ഷിത നിക്ഷേപമെന്ന നിലയിൽ സ്വർണത്തിന്റെ ഡിമാൻഡ് വർദ്ധിക്കുകയും അത് വില കുതിച്ചുയരുന്നതിലേക്ക് നയിക്കുമെന്നുമാണ് സാമ്പത്തിക വിദഗ്‌ദ്ധരുടെ കണക്കുകൂട്ടൽ.
ഇന്ത്യയിൽ സ്വർണവില നിശ്ചയിക്കുന്ന ഘടകങ്ങൾ
സ്വർണത്തിന്റെ രാജ്യാന്തരവില
ഡോളറിനെതിരെ രൂപയുടെ വിനിമയ നിരക്ക്
സ്വർണം ഇറക്കുമതി ചെയ്യുന്ന ബാങ്കുകളുടെ നിരക്ക്
കസ്റ്റംസ് ഡ്യൂട്ടി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |