കട്ടക്ക്: ഡിആർഡിഒയും നാവികസേനയും ചേർന്ന് വികസിപ്പിച്ചെടുത്ത ഹ്രസ്വദൂര ഭൂതല വ്യോമ മിസൈൽ (സർഫസ് ടു എയർ മിസൈൽ) പരീക്ഷണം വിജയിച്ചു. ഒഡീഷയിലെ ചാന്ദിപൂരിലെ ഇന്റഗ്രേറ്റഡ് ടെസ്‌റ്റ് റേഞ്ചിലാണ് പരീക്ഷണം നടത്തിയത്. ബുധനാഴ്‌ച ഉച്ചയ്‌ക്ക് 12ഓടെയായിരുന്നു പരീക്ഷണം. ഭൂമിയോട് വളരെ അടുത്തും താഴ്‌ന്നും പറന്ന് അതിവേഗം ആകാശത്തിലെ ലക്ഷ്യത്തെ തകർക്കാവുന്ന മിസൈലാണിത്.
പരീക്ഷണത്തിൽ ലക്ഷ്യസ്ഥാനത്തെ മിസൈൽ പൂർണമായും തകർത്തു. വളരെ അടുത്തുനിന്നും ലക്ഷ്യസ്ഥാനത്തെ തകർക്കാനുള്ള ചടുലതയും വിശ്വാസ്യതയും കൃത്യതയും മിസൈലിനുണ്ടെന്ന് തെളിഞ്ഞു. യുദ്ധസമയത്തെന്നപോലെതന്നെ ആയുധഘടകങ്ങളെല്ലാം യോജിപ്പിച്ചുതന്നെയായിരുന്നു പരീക്ഷണം. ഇന്റീജിനസ് റേഡിയോ ഫ്രീക്കൻസി സീക്കറോടെയുള്ള മിസൈൽ, മൾട്ടി ഫംഗ്‌ഷൻ റഡാർ, ആയുധ നിയന്ത്രണ സംവിധാനം എന്നിവയെല്ലാം വിചാരിച്ചതുപോലെ തന്നെ പ്രവർത്തിച്ചു. ചാന്ദ്പൂർ ഇന്റഗ്രേറ്റഡ് ടെസ്‌റ്റ് റേഞ്ചാണ് വിവിധ റേഞ്ച് സംവിധാനങ്ങൾ നിർമ്മിച്ചത്.
പ്രതിരോധ മേഖലയിൽ മികച്ച രൂപകൽപനയുടെലും വികസന കാര്യക്ഷമതയുടെയും ഉദാഹരണമാണിതെന്ന് ഡിആർഡിഒയെയും നാവികസേനയെയും പ്രതിരോധ മന്ത്രാലയത്തെയും അഭിനന്ദിച്ച് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് വ്യക്തമാക്കി. അതേസമയം
കര, വ്യോമസേനകൾക്കായി ഹിന്ദുസ്ഥാൻ ഏയ്രോനോട്ടിക്സിൽ നിന്ന് പ്രതിരോധ മന്ത്രാലയം156 പ്രചണ്ഡ് ഹെലികോപ്ടറുകൾ വാങ്ങുമെന്ന് വിവരം. 45000 കോടി രൂപയുടെ പ്രതിരോധ ഇടപാടിന് കേന്ദ്ര മന്ത്രിസഭ ഉടന അംഗീകാരം നൽകിയേക്കുമെന്നാണ് സൂചന. ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ഹെലികോപ്ടറാണ് പ്രചണ്ഡ്. ചൈന, പാകിസ്ഥാൻ അതിർത്തിയിൽ കര, വ്യോമസേനകളുടെ ശക്തി വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് പ്രതിരോധ മന്ത്രാലയത്തിന്റെ നീക്കം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |