അഹമ്മദാബാദ് : ഐ.പി.എല്ലിൽ വേഗതത്തിൽ 150 വിക്കറ്റുകൾ തികയ്ക്കുന്ന മൂന്നാമത്തെ താരമായി അഫ്ഗാൻ സ്പിന്നർ റാഷിദ് ഖാൻ. പഞ്ചാബ് കിംഗ്സിന് എതിരായ മത്സരത്തിൽ പ്രിയാംശ് ആര്യയെ പുറത്താക്കിയാണ് റാഷിദ് ഈ നേട്ടത്തിലെത്തിയത്. റാഷിദിന്റെ 122-ാമത് ഐ.പി.എൽ മത്സരമായിരുന്നു ഇത്. 105 മത്സരങ്ങളിൽ നിന്ന് 150 വിക്കറ്റ് തികച്ച ലസിത് മലിംഗയും 118 മത്സരങ്ങളിൽ നിന്ന് ഈ നേട്ടത്തിലെത്തിയ യുസ്‌വേന്ദ്ര ചഹലും മാത്രമാണ് റാഷിദിന് മുന്നിലുള്ളത്. 124 മത്സരങ്ങളിൽ നിന്ന് 150ലെത്തിയിരുന്ന മലിംഗയെ മറികടന്നാണ് റാഷിദ് മൂന്നാമനായത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |