ന്യൂഡൽഹി: ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പൊതുമരാമത്ത് വകുപ്പ് മന്ത്രി പർവേഷ് വർമയ്‌ക്കും,പ്രതിപക്ഷ നേതാവ് അതിഷിക്കും നോട്ടീസ് അയക്കാൻ ഡൽഹി ഹൈക്കോടതി ഉത്തരവിട്ടു. ന്യൂഡൽഹി മണ്ഡലത്തിലെ പർവേഷിന്റെ തിരഞ്ഞെടുപ്പ് ചോദ്യംചെയ്‌ത് എൻ.സി.പി നേതാവ് വിശ്വനാഥ് അഗർവാളാണ് കോടതിയെ സമീപിച്ചത്. തന്റെ നാമനിർദ്ദേശപത്രിക തള്ളിയിരുന്നു. അതിനാൽ വീണ്ടും തിരഞ്ഞെടുപ്പ് നടത്തണമെന്നാണ് ആവശ്യം. ആംആദ്മി നേതാവ് അരവിന്ദ് കേജ്‌രിവാളിനെയാണ് പർവേഷ് വീഴ്‌ത്തിയത്.
കൽക്കാജിയിലെ അതിഷിയുടെ വിജയം ചോദ്യംചെയ്‌ത് മണ്ഡലത്തിലെ രണ്ട് വോട്ടർമാരാണ് ഹൈക്കോടതിയെ സമീപിച്ചത്. അതിഷി തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചെന്നാണ് ആരോപണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |