നീലഗിരി: ഊട്ടിയിൽ പുലിയുടെ ആക്രമണത്തിൽ ആദിവാസി യുവാവ് കൊല്ലപ്പെട്ടു. തോഡർഗോത്രത്തിൽപ്പെട്ട കേന്തർകുട്ടൻ ആണ് (41) മരിച്ചത്. നീലഗിരി ജില്ലയിലെ ഗവർണർ സോലയ്ക്ക് സമീപത്തായിരുന്നു സംഭവം. മൃതദേഹത്തിന്റെ പകുതിയും പുലി ഭക്ഷിച്ച നിലയിലായിരുന്നു. വനംവകുപ്പും പൊലീസും റവന്യൂ വകുപ്പും സ്ഥലത്തെത്തി പരിശോധന നടത്തുകയാണ്.
ഇന്നലെ വൈകിട്ട് കാണാതായ പോത്തിനെ അന്വേഷിച്ചാണ് യുവാവ് വനമേഖലയിലേക്ക് പോയതെന്നാണ് നാട്ടുകാർ പറയുന്നത്. അർദ്ധരാത്രി കഴിഞ്ഞിട്ടും വീട്ടിൽ തിരിച്ചെത്തിയിരുന്നില്ല. ഇതോടെയാണ് ബന്ധുക്കൾ ഇന്ന് പുലർച്ചെ മുതൽ തിരച്ചിൽ ആരംഭിച്ചത്. പ്രദേശത്ത് നാട്ടുകാർ പ്രതിഷേധം സംഘടിപ്പിച്ചിരിക്കുകയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |