തിരുവനന്തപുരം: ഗ്രൂപ്പ് ഒഫ് ടെക്‌നോളജി കമ്പനീസ് (ജിടെക് ) സംഘടിപ്പിക്കുന്ന നൈപുണിശേഷി ഉച്ചകോടിയായ പെർമ്യൂട്ട് 2025 നാളെ രാവിലെ 9.30ന് ടാഗോർ തിയേറ്ററിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.സംസ്ഥാനത്തെ അക്കാഡമിക,വ്യാവസായിക,നൈപുണിശേഷി ഏജൻസികൾ,വിദ്യാർത്ഥികൾ,പ്രൊഫഷണലുകൾ എന്നിവർ ചടങ്ങിൽ അണിനിരക്കും.സമാപന ചടങ്ങിൽ മന്ത്രി കെ.എൻ.ബാലഗോപാൽ പങ്കെടുക്കും. 2,000ത്തിലധികം വിദ്യാർത്ഥികൾ,അദ്ധ്യാപകർ,വ്യവസായനേതാക്കൾ എന്നിവർ പരിപാടിയിൽ പങ്കെടുക്കുമെന്ന് ഭാരവാഹികളായ അരുൺ സുരേന്ദ്രൻ,അരുൺ.ജെ.എസ് എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |