മാവേലിക്കര:ഓൾ കേരള ഫൊട്ടോഗ്രാഫേഴ്സ് അസോസിയേഷൻ മാവേലിക്കര മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ സ്ഥാപക നേതാവ് ജോസഫ് ചെറിയാൻ അനുസ്മരണവും ഐ.ഡി കാർഡ് വിതരണ സമ്മേളനവും സംസ്ഥാന വെൽഫെയർ ഫണ്ട് ചെയർമാൻ ബി.ആർ.സുദർശനൻ ഉദ്ഘാടനം ചെയ്തു. എ.കെ.പി.എ മേഖല പ്രസിഡന്റ് യു.ആർ.മനു അദ്ധ്യക്ഷനായി. മേഖലാതല ഐ.ഡി കാർഡുകൾ ജില്ലാ വൈസ് പ്രസിഡന്റ് മുരളി ചിത്ര വിതരണം ചെയ്തു. ജില്ലാ വൈസ് പ്രസിഡന്റ് പ്രസാദ് ചിത്രാലയ, ജില്ലാ പി.ആർ.ഒ ഹേമദാസ് ഡോൺ, സുരേഷ് ചിത്രമാലിക, കൊച്ചുകുഞ്ഞു കെ.ചാക്കോ, മേഖലാ സെക്രട്ടറി ബിനു വൈഗ, ട്രഷറർ ശശിധരൻ ഗീത്, ഗിരീഷ് കുമാർ, ജോയ്‌സൺ റോബർട്, ഷൈജ തമ്പി, വിനോദ് അപ്സര, സിനോജ് സത്യ, രാജൻ സുരഭി, അനീഷ് മോഹൻ തുടങ്ങിയവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |