അലപ്പുഴ: ജില്ലയിൽ ഗുണ്ടാ ലിസ്റ്റിൽ ഉൾപ്പെട്ടവരുടെ വീടുകൾ, താമസ സ്ഥലങ്ങൾ എന്നിവിടങ്ങളിൽ പൊലീസ് റെയ്ഡ് നടത്തി. പ്രത്യേക അന്വേഷണസംഘത്തിന്റെ നേതൃത്വത്തിൽ നടന്ന റെയ്ഡിൽ ജില്ലയിലെ 5 സബ് ഡിവിഷനുകളിലെയും പൊലീസ് ഉദ്യോഗസ്ഥർ പങ്കെടുത്തു. 68 പൊലീസ് ടീമുകളായി തിരിന്ന് എൺപതോളം വീടുകളിലായിരുന്നു ഒരേസമയമുള്ള മിന്നൽ പരിശോധന. പുന്നപ്ര പൊലീസ് നടത്തിയ തിരച്ചിലിൽ പുന്നപ്ര പുതുവൽ വീട്ടിൽ പൈലി എന്നു വിളിക്കുന്ന വിനീതിന്റെ വീട്ടിൽ നിന്ന് മൂന്ന് വടിവാളുകൾ പിടിച്ചെടുത്തു. വിനീതിനെ അറസ്റ്റ് ചെയ്തു. മാന്നാർ പൊലീസ് നടത്തിയ തിരച്ചിലിൽ ചെന്നിത്തല ചൂരവേലുൽ ഹൗസിൽ കിച്ചുവാവ എന്ന് വിളിക്കുന്ന മുകേഷിന്റെ വീട്ടിൽ നിന്നും ഒരു നഞ്ചക്കും സ്‌ഫോടക വസ്തുക്കൾ നിർമ്മിക്കുന്നതിന് ഉപയോഗിക്കുന്ന 200ഗ്രാം വൈറ്റ് ഫോസ്ഫറസും പിടിച്ചെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |