കണ്ണൂർ : ആശാവർക്കർമാരെ പിന്തുണച്ച് കണ്ണൂർ കോർപ്പറേഷൻ 2,000 രൂപ വീതം ഇൻസെന്റീവ് നൽകുമെന്ന് പ്രഖ്യാപനം. ഡി.പി.സിയുടെ അംഗീകാരം ലഭിക്കുകയാണെങ്കിൽ ഓൺഫണ്ടിൽ നിന്നും തുക അനുവദിക്കും. ഡെപ്യൂട്ടി മേയർ അഡ്വ.പി.ഇന്ദിര അവതരിപ്പിച്ച വാർഷിക ബഡ്ജറ്റിലാണ് പ്രഖ്യാപനം. സംസ്ഥാനത്തുടനീളം ഭരിക്കുന്ന തദ്ദേശ സ്ഥാപനങ്ങളിൽ ആശാപ്രവർത്തകർക്ക് പ്രത്യേക അലവൻസ് നൽകാനുള്ള യു.ഡി.എഫ് തീരുമാനത്തിന്റെ ഭാഗമായാണ് ഈ പ്രഖ്യാപനം.
മുത്തോലിയിലെ ആശമാർക്ക് 7000 രൂപ അധിക വേതനം
പാലാ : ആശ പ്രവർത്തകർക്ക് പ്രതിമാസം 7000 രൂപ അധികമായി നൽകുമെന്ന് ബി.ജെ.പി ഭരിക്കുന്ന മുത്തോലി പഞ്ചായത്ത് ബഡ്ജറ്റിൽ പ്രഖ്യാപനം. സർക്കാർ കൊടുക്കുന്ന വേതനത്തിന് തുല്യതുക നൽകാനാണ് ഭരണസമിതിയുടെ തീരുമാനമെന്ന് പ്രസിഡന്റ് രൺജിത് ജി. മീനാഭവൻ അറിയിച്ചു. ഇതിനായി 12 ലക്ഷം രൂപയാണ് നീക്കിവച്ചത്.
അങ്കമാലിയിലെ ആശാ വർക്കർമാർക്ക് 1000 രൂപ വീതം നൽകും
അങ്കമാലി: നഗരസഭയിലെ ആശാവർക്കർമാർക്ക് പ്രതിമാസം 1000 രൂപ വീതം ധനസഹായം നൽകാൻ ഇന്നലെ ചേർന്ന കൗൺസിൽ യോഗം ഐകകണ്ഠ്യേന തീരുമാനിച്ചു. ആശാവർക്കർമാർ നഗരസഭാ ചെയർമാന് നൽകിയ നിവേദനത്തിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |