തിരുവനന്തപുരം: മദ്യപ സംഘത്തെ ചോദ്യം ചെയ്ത ഡി.വൈ.എഫ്.ഐ നേതാവിന് കുത്തേറ്റു. കുമാരപുരം ചെന്നിലോട് സ്വദേശി പ്രവീണിനാണ് കുത്തേറ്റത്. സംഭവത്തിൽ മൂന്നംഗ സംഘത്തിലുണ്ടായിരുന്ന ചെന്നിലോട് സ്വദേശി ബൈജുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ബുധനാഴ്ച രാത്രിയിലായിരുന്നു സംഭവം.വീടിന്റെ മുമ്പിൽ മദ്യപിച്ച് ബഹളംവച്ചത് ചോദ്യം ചെയ്തതോടെ ചെന്നിലോട് സ്വദേശികളായ ചന്തു,ബൈജു,അംബു എന്നിവർ പ്രവീണിനെ ആക്രമിക്കുകയായിരുന്നു. ചന്തുവാണ് പ്രവീണിനെ കുത്തിയതെന്ന് പൊലീസ് പറഞ്ഞു.കഴുത്തിനാണ് കുത്തേറ്റത്. ഗുരുതരമായി പരിക്കേറ്റ പ്രവീണിനെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച് ശസ്ത്രക്രിയ നടത്തി. പ്രതികളായ ചന്തു,അംബു എന്നിവർ ഒളിവിലാണെന്നും അന്വേഷണം തുടരുകയാണെന്നും മെഡിക്കൽ കോളേജ് പൊലീസ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |