SignIn
Kerala Kaumudi Online
Monday, 19 May 2025 8.34 AM IST

സോഷ്യൽ മീഡിയയിലെ തരംഗം; ഗിബ്ലി ഉപയോഗിച്ചാൽ കിട്ടാൻ പോകുന്നത് എട്ടിന്റെ പണിയോ?

Increase Font Size Decrease Font Size Print Page
gibli

കഴിഞ്ഞ കുറച്ചുദിവസങ്ങളായി സോഷ്യൽ മീഡിയയിൽ പുതിയൊരു ട്രെൻഡ് ഉടലെടുത്തിരിക്കുകയാണ്. എന്താണെന്നല്ലേ? സ്റ്റുഡിയോ ഗിബ്ലിയാണ് സമൂഹമാദ്ധ്യമങ്ങളിൽ വൈറലായിക്കൊണ്ടിരിക്കുന്നത്.


എന്താണ് പുതിയ ട്രെൻഡ്

ഓപ്പൺഎഐ ചാറ്റ്ജിപിടി 4o പുറത്തിറക്കിയ പുതിയ ഫീച്ചറാണ് ഇമേജ് ജനറേറ്റർ. അധികം വൈകാതെ തന്നെ ആളുകൾ തങ്ങളുടെയും, വളർത്തുമൃഗങ്ങളുടെയും, താരങ്ങളുടെയും, നേതാക്കളുടെയുമെല്ലാം ചിത്രങ്ങൾ ചാറ്റ് ജിപിടിയുടെ സഹായത്തോടെ ജാപ്പനീസ് ആനിമേഷൻ സ്റ്റൈലിലേക്ക് മാറ്റി. പലരും ഫേസ്ബുക്കിലും ഇൻസ്റ്റഗ്രാമിലും സ്റ്റോറികളും പോസ്റ്റുകളുമൊക്കെയായി ഈ ചിത്രങ്ങൾ ഇടാൻ തുടങ്ങി.

തുടക്കം തമാശയിൽ ആയിരുന്നെങ്കിലും, രാഷ്ട്രീയ നേതാക്കളുടെയും മറ്റും ചിത്രങ്ങൾ ഉപയോഗിച്ച് വിവാദപരമായ പോസ്റ്റുകൾ ഇടാൻ തുടങ്ങി. ഇതോടെ സംഭവം മറ്റൊരു തലത്തിലേക്ക് മാറി. പിന്നാലെ കോപ്പി റൈറ്റ് ഉണ്ടാകുമെന്ന ആശങ്കയും ഉയർന്നിട്ടുണ്ട്. കൂടാതെ കലാകാരന്മാരുടെ സർഗ്ഗാത്മക സൃഷ്ടികളെ അനുകരിക്കുന്ന കൃത്രിമ ബുദ്ധിയെക്കുറിച്ചുള്ള ചർച്ചകളും ഉയർന്നിട്ടുണ്ട്.


2024 ലെ പാരീസ് ഒളിമ്പിക്സിലെ തുർക്കി പിസ്റ്റൾ ഷൂട്ടർ യൂസഫ് ഡികെക്, എലോൺ മസ്‌ക്, യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് എന്നിവരുടെ ഗിബ്ലി ശൈലിയിലുള്ള ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ചാറ്റ്ജിപിടി നിർമ്മാതാക്കളായ ഓപ്പൺഎഐയുടെ സിഇഒ സാം ആൾട്ട്മാൻ ഇത് ശ്രദ്ധിച്ചു. തുടർന്ന് അദ്ദേഹം എക്സിൽ ഗിബ്ലി സ്‌റ്റൈലിലുള്ള പ്രൊഫൈൽ ഇട്ടു. ചാറ്റ് ജിപിടിയിൽ ഗിബ്ലി ശൈലിയിലുള്ള ചിത്രങ്ങൾ നിരവധി പേർ ചോദിക്കുന്നുണ്ടെന്ന് അന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു. പുതിയ ഫീച്ചർ പെയ്ഡ് സർവീസ് ആണെന്നാണ് വിവരം.


സ്റ്റുഡിയോ ഗിബ്ലി

ഹയാവോ മിയാസാക്കി, ഇസായോ ടക്കാഹതാ എന്നിവരുടെ നേതൃത്വത്തിൽ ആരംഭിച്ച ആനിമേഷൻ സ്റ്റുഡിയോ ആണ് ഗിബ്ലി. നിരവധി പ്രശസ്തമായ ആനിമേഷൻ ചിത്രങ്ങൾ സ്റ്റുഡിയോ ഗിബ്ലി നിർമിച്ചിട്ടുണ്ട്.

പകർപ്പവകാശ ലംഘനമോ?


സ്റ്റുഡിയോ ഗിബ്ലി ഇമേജുകൾ പോലെ തോന്നിക്കുന്ന ചിത്രങ്ങൾ സൃഷ്ടിക്കുന്ന ഓപ്പൺ എഐ സാങ്കേതികപരമായി നിയമങ്ങൾ ലംഘിക്കുന്നതായി തോന്നുന്നില്ലെന്നാണ് യുഎസ് ആസ്ഥാനമായുള്ള നിയമ സ്ഥാപനമായ നീൽ & മക്‌ഡെവിറ്റിലെ അഭിഭാഷകനായ ഇവാൻ ബ്രൗൺ ടെക്ക്രഞ്ച് പറയുന്നത്. എന്നിരുന്നാലും, ജാപ്പനീസ് സ്റ്റുഡിയോയുടെ സർഗ്ഗാത്മക സൃഷ്ടികളെ അടിസ്ഥാനമാക്കിയാണ് ഓപ്പൺഎഐ അതിന്റെ ഇമേജ് തയ്യാറാക്കിയതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.


ഗിബ്ലിയുടേതുപോലുള്ള ചിത്രങ്ങൾ എ ഐ സൃഷ്ടിക്കുന്ന പുതിയ പ്രവണതയിൽ ഗിബ്ലി സ്റ്റുഡിയോസിന്റെ സ്ഥാപകനും അനിമേറ്ററുമായ മിയാസാക്കി അസ്വസ്ഥനാണെന്നാണ് ചില സോഷ്യൽ മീ‌ഡിയ ഉപയോക്താക്കൾ പറയുന്നത്. മിയാസാക്കി എ ഐ സാങ്കേതിക വിദ്യയെക്കുറിച്ച് അഭിപ്രായം പറയുന്ന പഴയൊരു വീഡിയോയും സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.

ഒരു എ ഐ ചിത്രം കാണിച്ചപ്പോൾ, അത് തനിക്ക് 'തികച്ചും വെറുപ്പുളവാക്കുന്നതാണെന്നായിരുന്നു 2016ൽ അദ്ദേഹം പറഞ്ഞത്. ഈ വീഡിയോയാണ് ഇപ്പോൾ പ്രചരിക്കുന്നത്.

TAGS: GHIBLI STYLE, CHATGPT, SOCIAL MEDIA, EXPLAINER
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.