തിരുവനന്തപുരം: പെരിന്തൽമണ്ണ ശ്രീ വള്ളുവനാട് വിദ്യാഭവൻ ഏർപ്പെടുത്തിയ പ്രഥമ ജ്ഞാനശ്രേഷ്ഠ പുരസ്കാരത്തിന് പ്രമുഖ ന്യൂറോസർജനും ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മെഡിക്കൽ സയൻസസിലെ പ്രൊഫസറുമായ ഡോ.എച്ച്.വി ഈശ്വർ അർഹനായി. വൈദ്യശാസ്ത്രരംഗത്തെ സമഗ്ര സംഭാവനകളാണ് ഡോ.ഈശ്വറിനെ പുരസ്കാരത്തിന് അർഹനാക്കിയത്. മുൻ ഡി.ജി.പി ജേക്കബ് തോമസ്, വിക്രംസാരാഭായ് സ്പേസ് സെന്റർ ഡയറക്ടർ വിനോദ് കുമാർ, കാലിക്കറ്റ് സർവകലാശാല വൈസ് ചാൻസലർ ഡോ.പി.രവീന്ദ്രൻ എന്നിവരടങ്ങിയ ജൂറിയാണ് പുരസ്കാരം നിർണയിച്ചത്. 25000 രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്കാരം. ഇന്ന് സ്കൂൾ വാർഷികാഘോഷത്തിൽ പുരസ്കാരം സമ്മാനിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |