SignIn
Kerala Kaumudi Online
Sunday, 18 May 2025 8.17 PM IST

അന്നദാനത്തിനിടെ അച്ചാർ നൽകിയില്ല; ക്ഷേത്രഭാരവാഹിയെ മർദിച്ചു

Increase Font Size Decrease Font Size Print Page
pickle

ആലപ്പുഴ: ക്ഷേത്രത്തിൽ അന്നദാനത്തിനിടെ അച്ചാർ നൽകാത്തതിൽ മർദനം. ഇലഞ്ചിപ്പറമ്പ് ക്ഷേത്രത്തിലെ അന്നദാനത്തിനിടെയാണ് സംഭവം. ആലപ്പുഴയിലെ ക്ഷേത്രഭാരവാഹിക്കാണ് മർദനമേറ്റത്. സംഭവത്തിൽ ആലപ്പുഴ സ്വദേശി അരുണിനെതിരെ പൊലീസ് കേസെടുത്തു.

അന്ന് പപ്പടത്തിന് വേണ്ടി തല്ല്

2022 ഓഗസ്റ്റിൽ ആലപ്പുഴയിൽ വിവാഹ സദ്യയിൽ പപ്പടം കിട്ടാത്തതിന്റെ പേരിൽ കൂട്ടത്തല്ല് ഉണ്ടായിരുന്നു. ഓഡിറ്റോറിയം ഉടമ ഉൾപ്പെടെ മൂന്ന് പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. വരന്റെ സുഹൃത്തുക്കളിൽ ചിലർ സദ്യ കഴിക്കുന്നതിനിടെ വീണ്ടും പപ്പടം ആവശ്യപ്പെട്ടു. എന്നാൽ വിളമ്പുന്നവർ പപ്പടം നൽകില്ലെന്ന് പറഞ്ഞതോടെയാണ് പ്രശ്നം തുടങ്ങിയത്. തുടർന്നുണ്ടായ തർക്കം കൂട്ടത്തല്ലിൽ കലാശിക്കുകയായിരുന്നു. ഓഡിറ്റോറിയത്തിലെ കസേരകളും മേശകളും ഉപയോഗിച്ചായിരുന്നു പലസ്പരം തല്ലിയത്.

TAGS: CASE DIARY, PICKLE, ANNADHANAM, ALAPPUZHA, TEMPLE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.