SignIn
Kerala Kaumudi Online
Friday, 16 May 2025 12.24 AM IST

വിവരാവകാശം: സഹകരണ ബാങ്കുകൾ രേഖകൾ നൽകണം

Increase Font Size Decrease Font Size Print Page

highcourt

കൊച്ചി: സഹകരണ ബാങ്കുകൾ വിവരാവകാശ നിയമപ്രകാരം അനുവദനീയമായ രേഖകൾ അപേക്ഷകർക്ക് കൈമാറണമെന്ന് ഹൈക്കോടതി. ആലുവ മുപ്പത്തടം സഹകരണ ബാങ്ക്, ലേബർ കോൺട്രാക്ട് സൊസൈറ്റിയുമായി ഉണ്ടാക്കിയ നിർമ്മാണ കരാറിന്റെയും ജനറൽ ബോഡിയോഗ മിനിറ്റ്‌സിന്റെയും രേഖകൾ നൽകണമെന്ന ഉത്തരവ് ശരിവച്ചാണ് ചീഫ് ജസ്റ്റിസ് നിതിൻ ജാംദാർ അദ്ധ്യക്ഷനായ ഡിവിഷൻബെഞ്ചിന്റെ ഉത്തരവ്.
ആലുവ സ്വദേശി പി.ആർ. രാമചന്ദ്രനാണ് വിവരാവകാശ അപേക്ഷ നൽകിയത്. ബാങ്ക് ഇത് നിഷേധിച്ചതിനെ തുടർന്ന് സംസ്ഥാന വിവരാവകാശ കമ്മിഷനെ സമീപിക്കുകയും അനുകൂല ഉത്തരവ് നേടുകയും ചെയ്തു. ഇതിനെതിരെ ബാങ്ക് ഹൈക്കോടതിയെ സമീപിച്ചെങ്കിലും സിംഗിൾബെഞ്ച് തള്ളി. തുടർന്നായിരുന്നു അപ്പീൽ.

TAGS: HIGHCOURT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.