കൊച്ചി: എറണാകുളം ഗവ. മെഡിക്കൽ കോളേജ് ഹോസ്റ്റലിൽ മൂന്നാം വർഷ എം.ബി.ബി.എസ് വിദ്യാർത്ഥിനിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.
കാസർകോട് ഉദിനൂർ തടിയൻകോവൽ പുതിയപറമ്പിൽ പി.പി. ചന്ദ്രന്റെയും ഗീതയുടെയും മകൾ പി.പി. അമ്പിളിയാണ് (24) മരിച്ചത്. ശനിയാഴ്ച രാത്രി 11മണിയോടെയാണ് ഹോസ്റ്റൽ മുറിയിലെ സീലിംഗ് ഫാനിൽ കസവുമുണ്ടിൽ തൂങ്ങിയ നിലയിൽ കണ്ടത്. വാതിൽ അകത്തുനിന്ന് കുറ്റിയിട്ടിരുന്നു. ഒപ്പം താമസിച്ചിരുന്ന വിദ്യാർത്ഥിനി പുറത്തുപോയി തിരികെ വന്നപ്പോൾ മുട്ടിവിളിച്ചിട്ടും വാതിൽ തുറന്നില്ല. സെക്യൂരിറ്റി ജീവനക്കാരും മറ്റ് വിദ്യാർത്ഥികളും ചേർന്ന് വാതിൽ ചവിട്ടി പൊളിക്കുകയായിരുന്നു.
അമ്പിളി മാനസികാസ്വാസ്ഥ്യത്തിന് ചികിത്സയിലായിരുന്നെന്ന് മെഡിക്കൽ കോളേജ് അധികൃതർ പറഞ്ഞു. ഇതേ മെഡിക്കൽ കോളേജിൽ ചികിത്സകഴിഞ്ഞ് ശനിയാഴ്ചയാണ് ഡിസ്ചാർജ് ആയത്. പോസ്റ്റുമോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. കളമശേരി പൊലീസ് കേസെടുത്തിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |