SignIn
Kerala Kaumudi Online
Wednesday, 21 May 2025 2.22 AM IST

ഇനി പുതിയ അവതാരം, എമ്പുരാൻ വിവാദങ്ങൾക്കിടെ മോഹൻലാലിന്റെ പുതിയ ചിത്രത്തിന്റെ റിലീസ് തീയതി എത്തി

Increase Font Size Decrease Font Size Print Page
mohanlal

കൊച്ചി: മോഹൻലാൽ, ശോഭന എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന 'തുടരും' സിനിമയുടെ റിലീസ് പ്രഖ്യാപിച്ചു. ഏപ്രിൽ 24നാണ് ചിത്രം തിയേറ്ററുകളിലെത്തുന്നത്. പൃഥ്വിരാജിന്റെ സംവിധാനത്തിൽ ഇറങ്ങിയ എമ്പുരാന് ശേഷം തിയേറ്ററുകളിലെത്തുന്ന മോഹൻലാൽ സിനിമയാണ് തുടരും.

അടുത്തിടെ ചിത്രത്തിന്റെ ട്രെയിലർ റിലീസ് ചെയ്തിരുന്നു. സസ്‌പെൻസുകൾ നിറഞ്ഞ ചിത്രമാകും 'തുടരും' എന്നത് ട്രെയിലറിൽ നിന്ന് വ്യക്തമാണ്. തന്റെ കറുത്ത അംബാസഡർ കാറും ഷണ്മുഖവും തമ്മിലുള്ള ആത്മബന്ധത്തിന്റെ കഥയാണ് ചിത്രം പറയുന്നതെന്നാണ് ട്രെയിലർ നൽകുന്ന സൂചന.

മോഹൻലാലും ശോഭനയും 20 വർഷത്തിനുശേഷം ഒന്നിക്കുന്ന ചിത്രം കൂടിയാണ് തുടരും. 2009ൽ റിലീസ് ചെയ്ത സാഗർ ഏലിയാസ് ജാക്കി റീലോഡഡ് എന്ന ചിത്രമാണ് ഇരുവരും അവസാനം ഒരുമിച്ച് അഭിനയിച്ചത്. ഫാമിലി ഡ്രാമ ഗണത്തിൽപെടുന്ന തുടരും സിനിമയിൽ സാധാരണക്കാരനായ ടാക്സി ഡ്രൈവറുടെ വേഷമാണ് മോഹൻലാൽ അവതരിപ്പിക്കുന്നത്. മണിയൻപിള്ള രാജു, ബിനു പപ്പു, ഫർഹാൻ ഫാസിൽ, തോമസ് മാത്യു, ആർഷ ചാന്ദ്‌നി, ബൈജു, ഇർഷാദ് തുടങ്ങിയവരാണ് മറ്റു താരങ്ങൾ.

തരുൺ മൂർത്തിയും കെ.ആർ. സുനിലും ചേർന്നാണ് തിരക്കഥ. ഛായാഗ്രഹണം ഷാജികുമാർ, ശബ്ദലേഖനം വിഷ്ണു ഗോവിന്ദ്, രജപുത്ര വിഷ്വൽ മീഡിയയുടെ ബാനറിൽ എം. രഞ്ജിത്ത് ആണ് നിർമ്മാണം. അടുത്തിടെ ചിത്രത്തിലെ 'കഥ തുടരും" എന്ന് തുടങ്ങുന്ന ഗാനം പുറത്തുവന്നിരുന്നു. ജെക്‌സ് ബിജോയ് സംഗീതം നൽകിയ ഗാനത്തിന്റെ വരികൾ ബി.കെ. ഹരിനാരായണന്റേതാണ്. ഹരിഹരനും ഗോകുൽ ഗോപകുമാറും ചേർന്നാണ് ആലാപനം.

TAGS: MOHANLAL, THUDARUM, SHOBHANA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN CINEMA
PHOTO GALLERY
TRENDING IN CINEMA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.