പ്രണയവും ബ്രേക്കപ്പുമൊക്കെ സാധാരണമാണ്. എന്നാൽ ബ്രേക്കപ്പ് ആയി വർഷങ്ങൾക്ക് ശേഷം മുൻ കാമുകന് സന്ദേശമയക്കുന്നത് അപൂർവമാണ്. ഒട്ടുംപ്രതീക്ഷിക്കാത്തയാളിൽ നിന്ന് അങ്ങനെയൊരു സന്ദേശം വരുമ്പോൾ തീർച്ചയായും സർപ്രൈസാകും.
അത്തരത്തിൽ ഡൽഹിയിൽ നിന്നുള്ളയൊരു യുവാവിന് വർഷങ്ങൾക്ക് മുമ്പ് തന്നെ വഞ്ചിച്ച മുൻ കാമുകിയിൽ നിന്ന് ഒരു മെസേജ് കിട്ടിയിരിക്കുകയാണ്. മുൻ കാമുകിയുടെ മെസേജിനെപ്പറ്റി യുവാവ് തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചിരിക്കുന്നത്. ഇത് വളരെപ്പെട്ടെന്ന് തന്നെ സമൂഹഹമാദ്ധ്യമങ്ങളിൽ വൈറലാകുകയും ചെയ്തു.
2016 ൽ താൻ ഡേറ്റ് ചെയ്തിരുന്ന സ്ത്രീ ഭർത്താവുമായി വേർപിരിഞ്ഞതിന് ശേഷം, സഹായം തേടിയാണ് തനിക്ക് മെസേജ് അയച്ചതെന്നാണ് മധൂർ എന്ന യുവാവിന്റെ പോസ്റ്റിൽ പറയുന്നത്. '2016 ൽ ഞാൻ ഡേറ്റ് ചെയ്തിരുന്ന ആ പെൺകുട്ടി, എന്നെ ചതിച്ചിട്ട് പോയി. അത് എന്നെ കടുത്ത വിഷാദത്തിലേക്ക് നയിച്ചു. ഇന്ന് അവൾ എവിടെ നിന്നോ എനിക്ക് മെസേജ് അയച്ചു. ഞാൻ ഡൽഹിയിലാണെന്നും ഭർത്താവുമായി വേർപിരിഞ്ഞതിനാൽ വാടകയ്ക്ക് ഒരു ഫ്ളാറ്റ് കണ്ടെത്താൻ സഹായിക്കാമോ എന്നും ചോദിച്ചു. ഞാൻ അവളെ സഹായിക്കണോ?'- എന്നാണ് കുറിപ്പിൽ പറയുന്നത്.
This girl I used to date in 2016, who cheated on me and I broke up with her, which lead me to go into severe depression, texted me today out of nowhere and asked if I’m in Delhi and can help her find a flat on rent because she has separated with her husband lol. Shall I help her?
— Madhur (@ThePlacardGuy) April 6, 2025
യുവതിയുടെ മെസേജിന്റെ സ്ക്രീൻഷോട്ടൊന്നും യുവാവ് പങ്കുവച്ചിട്ടില്ല. ഒരു സ്ത്രീ നിന്നെ ഉപേക്ഷിക്കാൻ തീരുമാനിക്കുമ്പോൾ, അവൾ നിന്നെ മനസിൽ ഉപേക്ഷിച്ചു കഴിഞ്ഞു. ഇന്നും നീ ആ ബന്ധത്തിൽ കുടുങ്ങിക്കിടക്കുന്നതായി തോന്നുന്നു. മുന്നോട്ട് പോകൂ സഹോദരാ,' എന്നാണ് ഒരാൾ കമന്റ് ചെയ്തത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |