SignIn
Kerala Kaumudi Online
Thursday, 22 May 2025 3.23 PM IST

രുചിയേറിയ വെറൈറ്റി വിഭവങ്ങൾ മാത്രമല്ല; വിവാഹത്തിനെത്തിയ അതിഥികളെ ഞെട്ടിച്ച് മെനു

Increase Font Size Decrease Font Size Print Page
food

കാലം മാറുന്നതിനനുസരിച്ച് വിവാഹവുമായി ബന്ധപ്പെട്ട ആഘോഷങ്ങളിലും മാറ്റങ്ങൾ വന്നുതുടങ്ങിയിട്ടുണ്ട്. പണ്ട് ഒറ്റച്ചടങ്ങ് മാത്രമായിരുന്നു എങ്കിൽ ഇന്ന് ദിവസങ്ങളോളം നീളുന്ന ആഘോഷങ്ങളാണ് വിവാഹം. മാത്രമല്ല, വിവാഹത്തിന് ഭക്ഷണം വിളമ്പുന്ന രീതിയിൽ പോലും വ്യത്യാസം വന്നിട്ടുണ്ട്. ബുഫെയ്‌ക്ക് പുറമേ റസ്റ്റോറന്റ് മാതൃകയിലുള്ള മെനുവും ഇപ്പോൾ അതിഥികൾക്ക് ലഭിക്കും.

ആഘോഷങ്ങൾക്കൊപ്പം ആരോഗ്യം കൂടി ശ്രദ്ധിക്കണമെന്ന് ഓർമപ്പെടുത്താൻ കലോറിയുടെ കണക്ക് കൂടി എഴുതിയ പുതിയൊരു മെനു കാ‌ർഡാണ് ഇപ്പോൾ വൈറലായിക്കൊണ്ടിരിക്കുന്നത്. ധാരാളം ഭക്ഷണം കാണുമ്പോൾ അതിൽ എത്ര കലോറിയുണ്ടെന്ന് അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്.

താൽ അടുത്തിടെ പങ്കെടുത്ത ഒരു വിവാഹാഘോഷത്തിലെ ഭക്ഷണ മെനു കാർഡിന്റെ ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരിക്കുന്നത് പശ്ചിമ ബംഗാൾ സ്വദേശിയാണ്. കലോറിക്ക് പുറമേ വെജിറ്റേറിയൻ നോൺ- വെജിറ്റേറിയൻ വിഭവങ്ങൾ വേർതിരിച്ച് എഴുതിയിട്ടുണ്ട്.

'ജിമ്മിൽ പോകുന്നവരുടെ പേടി സ്വപ്‌നമാണ് ഈ മെനു, വളരെയധികം ഉപകാരപ്രദമാണ്, കഴിക്കുന്ന ഭക്ഷണത്തെപ്പറ്റി ധാരണയുണ്ടാകുന്നത് നല്ലതാണ്', തുടങ്ങിയ കമന്റുകളാണ് പോസ്റ്റിന് താഴെ വന്നിരിക്കുന്നത്. നിരവധിപേർ ഇത് ഷെയർ ചെയ്‌തിട്ടുമുണ്ട്.

TAGS: FOOD, MENU CARD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.