ഫിഫ ഇന്നലെ പുറത്തിറക്കിയ 2020 ഖത്തർ ലോകകപ്പിന്റെ എംബ്ളം. ഇന്നലെ രാത്രി ഖത്തറിലെ പ്രാദേശിക സമയം 8.22(20:22) നാണ് രാജ്യ തലസ്ഥാനമായ ദോഹയിലെ പ്രധാന കെട്ടിടങ്ങളിൽ ഡിജിറ്റൽ പ്രൊജക്ഷനിലൂടെ ചിത്രം പതിപ്പിച്ചത്.ഇന്ത്യയിൽ ഉൾപ്പടെ ലോകത്തിന്റെ വിവിധ നഗരങ്ങളിൽ അതേസമയം തന്നെ ലോകകപ്പ് ചിഹ്നം പ്രദർശിപ്പിച്ചു. മുംബയ് ആയിരുന്നു ഇന്ത്യയിലെ പ്രദർശന വേദി. 2022 നവംബർ 21ന് ലുസൈൽ സ്റ്റേഡിയത്തിലാണ് ലോകകപ്പിന്റെ കിക്കോഫ്. ഡിസംബർ 18നാണ് ഫൈനൽ.ലോകകപ്പിനായുള്ള അവസാനവട്ട ഒരുക്കങ്ങളിലാണ് ഖത്തർ. സ്റ്റേഡിയങ്ങളുടെ നിർമ്മാണം ഏറെക്കുറെപൂർത്തിയായിക്കഴിഞ്ഞു.