250 കോടി ക്ളബിൽ ഇടംപിടിച്ച് നിറസദസ്സോടെ മുന്നേറുന്ന മോഹൻലാൽ-പൃഥ്വിരാജ് മാസ് ചിത്രം എമ്പുരാനിലെ കാട്ടിലെ സംഘട്ടനരംഗം അടങ്ങിയ വീഡിയോ പുറത്തുവിട്ട് എമ്പുരാൻ ടീം. ഖുറേഷി അബ്രാം/ സ്റ്റീഫൻ നെടുമ്പള്ളി എന്നിങ്ങനെ കഥാപാത്രമായി എത്തുന്ന മോഹൻലാൽ ചിത്രത്തിൽ സ്റ്റീഫനെ അവതരിപ്പിച്ച സമയത്തുള്ള ഇൻട്രോ സോംഗ് ആണ് 'ദി ജംഗിൾ പ്വൊളി'.
ദീപക് ദേവ് ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം. ചിത്രത്തിന്റെ ആദ്യഭാഗമായ ലൂസിഫറിൽ 'കടവുളെ പോലെ' എന്ന ഗാനത്തിന്റെ പുതിയ വേർഷൻ ഈ ചിത്രത്തിൽ പാടിയത് ജേക്സ് ബിജോയ് ആണ്. മോഹൻലാലിനൊപ്പം സംവിധായകൻ പൃഥ്വിരാജ്, ഇന്ദ്രജിത്ത്, മഞ്ജുവാര്യർ, ടൊവിനോ തോമസ്,ജെറോം ഫ്ളിൻ, ബൈജു, സായികുമാർ, ആൻഡ്രിയ ടിവാടർ, അഭിമന്യു സിംഗ് തുടങ്ങി വലിയ താരനിര തന്നെയാണ് ചിത്രത്തിലുള്ളത്. മാർച്ച് 27നാണ് ചിത്രം റിലീസ് ചെയ്തത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |