SignIn
Kerala Kaumudi Online
Saturday, 24 May 2025 5.21 AM IST

പോക്സോ കേസുകൾക്കായി പൊലീസിൽ പ്രത്യേക വിംഗ്,​ മൂന്നൂറിലധികം തസ്തികകൾ സൃഷ്ടിക്കും

Increase Font Size Decrease Font Size Print Page
police

തിരുവനന്തപുരം : പോക്‌സോ കേസുകൾ അന്വേഷിക്കുന്നതിന് പൊലീസിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കും. ഇതിന് 304 തസ്തികകൾ സൃഷ്ടിക്കും. ഡിവൈ. എസ്.പി, 4, എസ്.ഐ 40, എ.എസ്.ഐ 40, എസ്.സി.പി.ഒ 120, സി.പി.ഒ 100 എന്നിങ്ങനെയാണിത്. ഇന്ന് ചേർന്ന മന്ത്രിസഭാ യോഗമാണ് ഇക്കാര്യത്തിൽ തീരുമാനമെടുത്തത്.

2025 - 26 വർഷത്തെ കരട് മദ്യനയം മന്ത്രിസഭാ യോഗം അംഗീകരിച്ചു. കെൽട്രോണിലെ തൊഴിലാളികളുടെ ശമ്പള പരിഷ്‌ക്കരണം 2017 ഏപ്രിൽ ഒന്ന് പ്രാബല്യത്തിൽ നടപ്പാക്കാൻ തീരുമാനിച്ചു. അതിദാരിദ്ര്യ നിർമ്മാർജ്ജന പദ്ധതിയിലുൾപ്പെട്ട ഭൂരഹിതരായ അതിദരിദ്രർക്കു ഭൂമി കണ്ടെത്താൻ ജില്ലകളിൽ ഇതര വകുപ്പുകളുടെ ഉടമസ്ഥതയിൽ ഉള്ളതും ഉപയോഗിക്കാതെ തുടരുന്നതുമായ ഭൂമിയും സുനാമി പുനരധിവാസ പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിച്ചതും ആൾ താമസമില്ലാതെ കിടക്കുന്നതുമായ ഫ്ളാറ്റുകളും വിനിയോഗിക്കുന്നതിന് ജില്ലാ കളക്ടർമാർക്ക് അനുമതി നൽകും. ബന്ധപ്പെട്ട വകുപ്പുകളുമായി ചർച്ചചെയ്ത് ജില്ലാ കലക്ടർമാർ ഭൂമി കണ്ടെത്തണമെന്നാണ് തീരുമാനിച്ചിട്ടുള്ളത്.

ഉഷ്ണതരംഗം നേരിടുന്നതിന്റെ ഭാഗമായി ആവശ്യമായ ബോധവൽക്കരണ പ്രവർത്തനങ്ങൾ നടത്തുകയും പൊതുസ്ഥലങ്ങളിൽ ആവശ്യമായ സൗകര്യങ്ങൾ ഒരുക്കുകയും ചെയ്യും. രൂക്ഷമായ ചൂട് അനുഭവപ്പെടുന്ന 11 മണി മുതൽ 3 മണി വരെ തണലുള്ള പൊതുസ്ഥലങ്ങൾ, പാർക്കുകൾ തുടങ്ങിയവ വിശ്രമത്തിനായി പൊതുജനങ്ങൾക്ക് തുറന്ന് കൊടുക്കുമെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ അറിയിച്ചു.

TAGS: KERALA POLICE, POLICE, POCSO CASE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.