SignIn
Kerala Kaumudi Online
Tuesday, 17 September 2019 10.45 PM IST

'സഹതാപ തരംഗമില്ല'

n-hari

ഏ​ഴാ​യി​രം​ ​വോ​ട്ട് ​തി​ക​ച്ച് ​കി​ട്ടാ​തി​രു​ന്ന​ ​പാ​ലാ​യി​ൽ​ ​ക​ഴി​ഞ്ഞ​ ​നി​യ​മ​സ​ഭാ​ ​തി​രഞ്ഞെടു​പ്പി​ൽ​ ​അ​ത് ​കാ​ൽ​ല​ക്ഷം​ ​വോ​ട്ടു​ക​ളാ​ക്കി​ ​മാ​റ്റി​യ​ ​ജി​ല്ലാ​ ​പ്ര​സി​ഡ​ന്റ് ​എ​ൻ.​ഹ​രി​യെ​ ​വീ​ണ്ടും​ ​മ​ത്സ​രി​പ്പി​ക്കു​മ്പോ​ൾ​ ​വി​ജ​യ​ത്തി​ൽ​ക്കു​റ​ഞ്ഞ​തൊ​ന്നും​ ​ബി.​ജെ.​പി​യു​ടെ​ ​മ​ന​സി​ലി​ല്ല.​ ​വി​ക​സ​ന​ ​വി​ഷ​യ​ങ്ങ​ൾ​ക്കൊ​പ്പം​ ​ശ​ബ​രി​മ​ല​യ​ട​ക്ക​മു​ള്ള​ ​വി​ശ്വാ​സ​ ​വി​ഷ​യ​ങ്ങ​ളും​ ​വീ​ണ്ടും​ ​ച​ർ​ച്ച​യാ​ക്കും.​ ​മൂ​ന്ന് ​വ​ർ​ഷ​മാ​യി​ ​കോ​ട്ട​യ​ത്ത് ​പാ​ർ​ട്ടി​യെ​ ​ന​യി​ക്കു​ന്ന​ ​എ​ൻ.​ഹ​രി​ ​മാ​സ​ങ്ങ​ളാ​യി​ ​മ​ണ്ഡ​ല​ത്തി​ൽ​ ​സ​ജീ​വ​മാ​ണ്.​ ​പി.​സി.​തോ​മ​സ് ​അ​ട​ക്ക​മു​ള്ള​ ​സീ​നി​യ​ർ​ ​നേ​താ​ക്ക​ളു​ടെ​ ​പേ​രു​ക​ൾ​ ​ച​ർ​ച്ച​യാ​യ​പ്പോ​ഴും​ ​ഹ​രി​യെ​ ​മ​ത്സ​രി​പ്പി​ക്കാ​ൻ​ ​നേ​തൃ​ത്വം​ ​തീ​രു​മാ​നി​ച്ച​തും​ ​മി​ക​ച്ച​ ​പ്ര​ക​ട​നം​ ​കാ​ഴ്ച​വ​യ്‌​ക്കു​മെ​ന്ന​ ​വി​ശ്വാ​സം​ ​കൊ​ണ്ടു​കൂ​ടി​യാ​ണ്.

ബി.​ജെ.​പി​യു​ടെ​ ​വി​ജ​യ​ ​പ്ര​തീ​ക്ഷ​ ​എ​ത്ര​മാ​ത്ര​മു​ണ്ട് ​?​
പാ​ലാ​യി​ൽ​ ​ഇ​ക്കു​റി​ ​ബി.​ജെ.​പി​ ​വി​ജ​യി​ക്കും.​ ​മു​ന്ന​ണി​ ​രാ​ഷ്ട്രീ​യ​ത്തി​ലെ​ ​കൊ​ള്ള​രു​താ​യ്‌​മ​ക​ൾ​ ​ക​ണ്ടു​മ​ടു​ത്ത​ ​പാ​ലാ​ക്കാ​ർ​ ​ഇ​ക്കു​റി​ ​മാ​റി​ ​ചി​ന്തി​ക്കു​മെ​ന്ന​ ​ഉ​റ​ച്ച​ ​വി​ശ്വാ​സ​മാ​ണ് ​ഞ​ങ്ങ​ൾ​ക്ക്.​ ​കേ​ര​ളാ​ ​കോ​ൺ​ഗ്ര​സി​ലെയും​ ​എ​ൻ.​സി.​പി​യി​ലെ​യും​ ​പ്ര​ശ്‌​ന​ങ്ങ​ൾ​ ​വ​ഷ​ളാ​വു​ക​യാ​ണ്.​ ​പാ​ലാ​യി​ൽ​ ​ഗ​ണ്യ​മാ​യി​ ​വോ​ട്ട് ​വ​ർ​ദ്ധി​ക്കു​ന്ന​ത് ​ബി.​ജെ.​പി​ക്ക് ​മാ​ത്ര​മാ​ണ്.​ ​ക​ഴി​ഞ്ഞ​ ​നി​യ​മ​സ​ഭാ​ ​തി​ര​ഞ്ഞെ​ടു​പ്പി​ൽ​ ​കാ​ൽ​ല​ക്ഷം​ ​വോ​ട്ട് ​ല​ഭി​ച്ചെ​ങ്കി​ൽ​ ​ലോ​ക്‌​സ​ഭാ​ ​തി​ര​ഞ്ഞെ​ടു​പ്പാ​യ​പ്പോ​ൾ​ ​ര​ണ്ടാ​യി​ര​ത്തോ​ളം​ ​വോ​ട്ടു​ക​ൾ​ ​കൂ​ടി​ .​ ​ഇ​ട​തു​പ​ക്ഷ​വു​മാ​യി​ ​കേ​വ​ലം​ ​ആ​റാ​യി​രം​ ​വോ​ട്ടു​ക​ളു​ടെ​ ​വ്യ​ത്യാ​സം​ ​മാ​ത്ര​മാ​ണു​ണ്ടാ​യി​രു​ന്ന​ത്.​ ​ഈ​ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ​ഞ​ങ്ങ​ൾ​ ​വി​ജ​യി​ക്കു​മെ​ന്ന് ​ഉ​റ​പ്പി​ച്ചു​ ​പ​റ​യു​ന്ന​ത്.

എ​ന്തൊ​ക്കെ​ ​വി​ഷ​യ​ങ്ങ​ളാ​ണ് ​ബി.​ജെ.​പി​ ​മു​ന്നോ​ട്ടു​ ​വ​യ്‌​ക്കു​ന്ന​ത്?​
കേ​ന്ദ്ര​സ​ർ​ക്കാ​രി​ന്റെ​ ​വി​ക​സ​ന​ ​പ​ദ്ധ​തി​ക​ളും,​ ​വി​ശ്വാ​സ​വി​ഷ​യ​ങ്ങ​ളും,​ ​സം​സ്ഥാ​ന​ ​സ​ർ​ക്കാ​രി​ന്റെ​ ​വി​ക​സ​ന​ ​വി​രു​ദ്ധ​ത​യു​മൊ​ക്കെ​ ​ച​ർ​ച്ച​യാ​ക്കും.​ ​ന​രേ​ന്ദ്ര​മോ​ദി​ ​സ​ർ​ക്കാ​രി​ന്റെ​ ​പ്ര​ധാ​ന​ ​പ​ദ്ധ​തി​ക​ളു​ടെ​ ​ഗു​ണം​ ​നേ​രി​ട്ട് ​അ​നു​ഭ​വി​ച്ചി​ട്ടു​ള്ള​വ​രാ​ണ് ​പാ​ലാ​ക്കാ​ർ.​ ​പ്ര​ധാ​ന​മ​ന്ത്രി​ ​കൃ​ഷി​ ​സ​മ്മാ​ൻ​ ​നി​ധി​ ​ആ​യാ​ലും​ ​ഉ​ജ്ജ്വൽ​ ​യോ​ജ​ന​ ​ആ​യാ​ലും​ ​ആ​വാ​സ് ​യോ​ജ​ന​യാ​യാ​ലും​ ​അ​തി​ന്റെ​ ​പ്ര​യോ​ജ​നം​ ​ല​ഭി​ച്ച​വ​ർ​ ​പാ​ലാ​യി​ൽ​ ​ഏ​റെ​യു​ണ്ട്.​ ​ശ​ബ​രി​മ​ല​ ​സ്ത്രീ​പ്ര​വേ​ശ​നം​ ​മാ​ത്ര​മ​ല്ല​ ​ഭ​ക്ത​ർ​ക്ക് ​അ​ടി​സ്ഥാ​ന​ ​സൗ​ക​ര്യ​ങ്ങ​ൾ​ ​ഒ​രു​ക്കു​ന്ന​തു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട​ ​വി​ഷ​യ​വും​ ​ച​ർ​ച്ച​യാ​കും.​ ​യു​വ​തീ​പ്ര​വേ​ശ​ന​ ​വി​ഷ​യ​വു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട​ ​സ​മ​ര​ങ്ങ​ളി​ൽ​ ​മു​ൻ​കൈ​യെ​ടു​ത്ത​തും​ ​ജ​യി​ൽ​വാ​സം​ ​അ​നു​ഭ​വി​ച്ച​തും​ ​ഏ​റെ​യും​ ​പാ​ലാ​ക്കാ​രാ​ണ്.

ബി.​ജെ.​പി​യു​ടെ​ ​വി​ക​സ​ന​ ​ന​യം​?​
അ​ര​നൂ​റ്റാ​ണ്ടി​ലേ​റെ​ ​പാ​ലാ​യെ​ ​കെ.​എം.​മാ​ണി​ ​പ്ര​തി​നി​ധീ​ക​രി​ച്ച​പ്പോ​ൾ​ ​വി​ക​സ​നം​ ​ന​ഗ​ര​ത്തി​ന് ​അ​പ്പു​റ​ത്തേ​ക്ക് ​പോ​യി​ല്ല.​ ​വി​ക​സ​ന​മെ​ന്ന​ത് ​റോ​ഡു​ക​ളും​ ​കെ​ട്ടി​ട​ങ്ങ​ളും​ ​മാ​ത്ര​മാ​യി​ ​ചു​രു​ങ്ങി.​ ​പാ​ലാ​ ​ജ​ന​റ​ൽ​ ​ആ​ശു​പ​ത്രി​യി​ൽ​ ​ന​ല്ലൊ​രു​ ​ലാ​ബി​ല്ല,​​​ ​കു​ടി​വെ​ള്ള​മി​ല്ല.​ ​വി​വി​ധ​ ​പ​ഞ്ചാ​യ​ത്തു​ക​ളി​ൽ​ ​വീ​ട് ​പോ​ലു​മി​ല്ലാ​ത്ത​ ​നൂ​റു​ക​ണ​ക്കി​ന് ​പ​ട്ടി​ക​ജാ​തി​ ​വി​ഭാ​ഗ​ങ്ങ​ൾ​ ​ദു​രി​ത​ത്തി​ലാ​ണ്.​ ​പാ​ലാ​യി​ൽ​ ​നി​ര​വ​ധി​ ​അ​ന​ധി​കൃ​ത​ ​പാ​റ​മ​ട​ക​ൾ​ ​പ്ര​കൃ​തി​യെ​ ​ചൂ​ഷ​ണം​ ​ചെ​യ്യു​ക​യാ​ണ്.​ ​ഉ​രു​ൾ​പൊ​ട്ട​ൽ​ ​ഭീ​ഷ​ണി​യു​ള്ള​ ​നി​ര​വ​ധി​ ​പ​ഞ്ചാ​യ​ത്തു​ക​ൾ​ ​പാ​ലാ​ ​മ​ണ്ഡ​ല​ത്തി​ലു​ണ്ട്.​ ​അ​തു​കൊ​ണ്ട് ​ത​ന്നെ​ ​പ്ര​കൃ​തി​ക്ക് ​എ​തി​രാ​കാ​ത്ത​ ​സ​മ​ഗ്ര​ ​വി​ക​സ​ന​മാ​ണ് ​ല​ക്ഷ്യം.​ ​പ​ര​മാ​വ​ധി​ ​കേ​ന്ദ്ര​ഫ​ണ്ട് ​എ​ത്തി​ക്കാ​നു​ള്ള​ ​ശ്ര​മ​ങ്ങ​ളു​ണ്ടാ​കും.

സ്ഥാ​നാ​ർ​ത്ഥി​ ​പ്ര​ഖ്യാ​പ​നം​ ​വൈ​കി​യി​ല്ലേ​?​
ദേ​ശീ​യ​ ​പാ​ർ​ട്ടി​യെ​ന്ന​ ​നി​ല​യി​ൽ​ ​കേ​ന്ദ്ര​ ​തി​ര​ഞ്ഞെ​ടു​പ്പ് ​ക​മ്മി​റ്റി​യാ​ണ് ​പേ​ര് ​പ്ര​സി​ദ്ധീ​ക​രി​ക്കേ​ണ്ട​ത്.​ ​അ​ങ്ങ​നെ​ ​വ​ന്ന​ ​കാ​ല​താ​മ​സ​മാ​ണ്.​ ​തി​ര​ഞ്ഞെ​ടു​പ്പ് ​മു​ന്നി​ൽ​ക്ക​ണ്ടു​ള്ള​ ​ഒ​രു​ക്ക​ങ്ങ​ൾ​ ​ബി.​ജെ.​പി​ ​മാ​സ​ങ്ങ​ൾ​ക്ക് ​മു​ൻ​പേ​ ​തു​ട​ങ്ങി​യി​രു​ന്നു.​ ​വോ​ട്ട​ർ​പ​ട്ടി​ക​യി​ലെ​ ​പേ​ര് ​ചേ​ർ​ക്ക​ലു​മാ​യി​ ​പ്ര​വ​ർ​ത്ത​ക​രും​ ​സ​ജീ​വ​മാ​യി​രു​ന്നു.

ഘ​ട​ക​ ​ക​ക്ഷി​ക​ളു​ടെ​ ​പി​ന്തു​ണ​?​
ബി.​ഡി.​ജെ.​എ​സ്,​​​ ​കേ​ര​ളാ​ ​കോ​ൺ​ഗ്ര​സ്,​​​ ​ജ​ന​പ​ക്ഷം​ ​പ്ര​വ​ർ​ത്ത​ക​രു​ടെ​ ​പൂ​ർ​ണ​ ​പി​ന്തു​ണ​യു​ണ്ട്.​ ​പി.​സി​ ​തോ​മ​സും​ ​പി.​സി​ ​ജോ​ർ​ജും​ ​അ​ട​ക്ക​മു​ള്ള​ ​നേ​താ​ക്ക​ൾ​ ​ര​ണ്ട് ​ദി​വ​സ​മാ​യി​ ​മ​ണ്ഡ​ല​ത്തി​ൽ​ ​സ​ജീ​വ​മാ​ണ്.​ ​ജ​ന​പ​ക്ഷ​ത്തി​ന് ​സ്വാ​ധീ​നമു​ള്ള​ ​ത​ല​നാ​ട്,​​​ ​മൂ​ന്നി​ല​വ് ​പ​ഞ്ചാ​യ​ത്തു​ക​ൾ​ ​പാ​ലാ​ ​മ​ണ്ഡ​ല​ത്തി​ലാ​ണ്.​ ​പി.​സി​. തോ​മ​സി​ന്റെ​ ​വ്യ​ക്തി​ബ​ന്ധ​വും​ ​ഗു​ണ​മാ​കും.

റ​ബ​ർ​ ​ക​ർ​ഷ​ക​ർ​ ​ഏ​റെ​യു​ള്ള​ ​മ​ണ്ഡ​ലം​ ​കൂ​ടി​യാ​ണ് ​പാ​ലാ​?​
ആ​സി​യാ​ൻ​ ​ക​രാ​റി​ന് ​ശേ​ഷ​മു​ണ്ടാ​യ​ ​പ്ര​ശ്‌​ന​ങ്ങ​ളാ​ണ് ​റ​ബ​ർ​ ​മേ​ഖ​ല​യു​ടെ​ ​വി​ല​യി​ടി​വി​ന് ​കാ​ര​ണം.​ ​പ​ര​മാ​വ​ധി​ ​റ​ബ​ർ​ ​ഇ​റ​ക്കു​മ​തി​ ​ചെ​യ്‌​ത് ​ക​ർ​ഷ​ക​രെ​ ​ദു​രി​ത​ത്തി​ലാ​ക്കി​യ​ത് ​മു​ൻ​ ​കേ​ന്ദ്ര​മ​ന്ത്രി​ ​പി.​ചി​ദം​ബ​ര​മാ​ണ്.​ ​മോ​ദി​ ​സ​ർ​ക്കാ​ർ​ ​അ​ധി​കാ​ര​മേ​റ്റ​തി​ന് ​ശേ​ഷം​ ​റ​ബ​ർ​ ​ക​ർ​ഷ​ക​രോ​ട് ​അ​നു​ഭാ​വ​ ​പൂ​ർ​ണ​മാ​യ​ ​സ​മീ​പ​ന​മാ​ണ് ​പു​ല​ർ​ത്തു​ന്ന​ത്.​ ​ഇ​റ​ക്കു​മ​തി​ ​ചു​ങ്കം​ ​വ​ർ​ദ്ധി​പ്പി​ച്ച​ത് ​കേ​ന്ദ്ര​സ​ർ​ക്കാ​രാ​ണ്.​ ​റ​ബ​റി​നെ​ ​കാ​ർ​ഷി​ക​ ​വി​ള​യാ​യി​ ​മാ​റ്റു​ന്ന​ത് ​പ​രി​ഗ​ണി​ക്കു​മെ​ന്ന് ​കേ​ന്ദ്ര​സ​ർ​ക്കാ​ർ​ ​പ്ര​ഖ്യാ​പി​ച്ചി​ട്ടു​മു​ണ്ട്.​ ​എ​ന്നാ​ൽ​ ​സം​സ്ഥാ​ന​ ​സ​ർ​ക്കാ​ർ​ ​റ​ബ​ർ​ ​ക​ർ​ഷ​ക​രെ​ ​വ​ഞ്ചി​ക്കു​ക​യാ​ണ്.​ ​വി​ല​സ്ഥി​ര​താ​ ​ഫ​ണ്ട് ​യ​ഥാ​സ​മ​യം​ ​വി​ത​ര​ണം​ ​ചെ​യ്യു​ന്നി​ല്ല.

എ​തി​ർ​ ​സ്ഥാ​നാ​ർ​ത്ഥി​ക​ളെ​ ​എ​ങ്ങ​നെ​ ​കാ​ണു​ന്നു​?​
ര​ണ്ട് ​സ്ഥാ​നാ​ർ​ത്ഥി​ക​ളു​ടെ​യും​ ​ശ​ക്തി​ ​കു​റ​ച്ചു​ ​കാ​ണു​ന്നി​ല്ല.​ ​തു​ട​ർ​ച്ച​യാ​യി​ ​പ​രാ​ജ​യ​പ്പെ​ട്ട​തു​കൊ​ണ്ട് ​പാ​ലാ​യി​ലു​ള്ള​വ​ർ​ക്ക് ​ത​ന്നോ​ട് ​സ​ഹ​താ​പ​മു​ണ്ടെ​ന്ന് ​മാ​ണി​ ​സി.​ ​കാ​പ്പ​ൻ​ ​പ​റ​യു​ന്ന​തി​ൽ​ ​അ​ർ​ത്ഥ​മി​ല്ല.​ ​എ​ത്ര​ ​എ​തി​ർ​പ്പ് ​മ​റി​ക​ട​ന്നാ​ണ് ​ര​ണ്ട് ​സ്ഥാ​നാ​ർ​ത്ഥി​ക​ളും​ ​എ​ത്തി​യ​തെ​ന്ന് ​വ്യ​ക്ത​മാ​ണ​ല്ലോ​?​​​ ​ര​ണ്ട് ​കൂ​ട്ട​രെയും​ ​കു​റ​ച്ചു​ ​കാ​ണു​ന്നി​ല്ല,​​​ ​എ​ന്നാ​ൽ​ ​സ​ഹ​താ​പ​ ​ത​രം​ഗം​ ​എ​ന്നൊ​ന്നി​ല്ല.

എ​ൻ.​ഹ​രി


കോ​ട്ട​യം​ ​പ​ള്ളി​ക്ക​ത്തോ​ട് ​തെ​ക്കേ​പ്പ​റ​മ്പി​ൽ​ ​നാ​രാ​യ​ണ​ൻ​ ​നാ​യ​ർ​ ​-​സ​ര​സ​മ്മ​ ​ദ​മ്പ​തി​ക​ളു​ടെ​ ​മ​ക​നാ​യ​ ​എ​ൻ.​ഹ​രി​ ​എ.​ബി.​വി.​പി​യി​ലൂ​ടെ​യാ​ണ് ​രാ​ഷ്ട്രീ​യ​ ​രം​ഗ​ത്ത് ​എ​ത്തു​ന്ന​ത്.​ ​യു​വ​മോ​ർ​ച്ച​ ​ജി​ല്ലാ​ ​പ്ര​സി​ഡ​ന്റ്,​ ​സം​സ്ഥാ​ന​ ​സെ​ക്ര​ട്ട​റി,​​​ ​ബി.​ജെ.പി​ ​ജി​ല്ലാ​ ​ജ​ന​റ​ൽ​ ​സെ​ക്ര​ട്ട​റി​ ​എ​ന്നീ​ ​ചു​മ​ത​ല​ക​ൾ​ ​വ​ഹി​ച്ചു.​ 2005​ ​മു​ത​ൽ​ ​തു​ട​ർ​ച്ച​യാ​യി​ ​പ​ത്തു​വ​ർ​ഷം​ ​പ​ള്ളി​ക്ക​ത്തോ​ട് ​പ​ഞ്ചാ​യ​ത്ത് ​അം​ഗ​മാ​യി.​ ​മൂ​ന്ന് ​വ​ർ​ഷ​മാ​യി​ ​ബി.​ജെ.​പി​ ​ജി​ല്ലാ​ ​പ്ര​സി​ഡ​ന്റാ​ണ്.​ ​പ​ഴ​യ​ ​വാ​ഴൂ​ർ​ ​മ​ണ്ഡ​ല​ത്തി​ൽ​ ​നി​ന്ന് ​നി​യ​സ​ഭ​യി​ലേ​ക്ക് ​ജ​ന​വി​ധി​ ​തേ​ടി​യി​ട്ടു​ണ്ട്.​ ​ഭാ​ര്യ​ ​-​സ​ന്ധ്യ. ​മ​ക്ക​ൾ​ ​-​അ​മൃ​ത,​​​സം​വൃത

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: N HARI, BJP CANDIDATE PALA
KERALA KAUMUDI EPAPER
TRENDING IN OPINION
VIDEOS
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.