കട്ടപ്പന :കഞ്ചാവുമായി കാസർഗോഡ് സ്വദേശി എക്സൈസിന്റെ പിടിയിലായി. ചൊവ്വാഴ്ച വൈകുന്നേരം എക്സൈസ് നടത്തിയ പരിശോധനയിൽ കട്ടപ്പന പാറക്കടവിൽ നിന്നും കാസർഗോഡ് കള്ളാർ കോളിച്ചാൽ റിഷാദ് മൻസിൽ യൂസഫ് (27)പിടിയിലായത്. ഇയാളുടെ കയ്യിൽ നിന്നും 5 ഗ്രാം ഉണക്ക കഞ്ചാവ് കണ്ടെത്തി. കട്ടപ്പന എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ സെന്തിൽ കുമാറിന്റെ നേതൃത്വത്തിലാണ് പരിശോധന നടന്നത്. കേസെടുത്ത ശേഷം പ്രതിയെ ജാമ്യത്തിൽ വിട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |